ബഹറിനിൽ ഉപയോ­ഗയോ­ഗ്യമല്ലാ­ത്ത കോ­ഴി­യി­റച്ചി­ പി­ടി­ച്ചെ­ടു­ത്തു


മനാമ: രാജ്യത്തേക്ക് കപ്പൽ മുഖേന ഇറക്കുമതി ചെയ്ത 25ഓളം ടൺ വരുന്ന കോഴിയിറച്ചി പിടിച്ചെടുത്തു. ഇവ ഉപയോഗയോഗ്യമല്ലെന്ന് വർക്സ്, മുനിസിപ്പാലിറ്റിസ് ആന്റ് അർബൻ പ്ലാനിങ് മന്ത്രാലയത്തിന് കീഴിലുള്ള അഗ്രികൾച്ചറൽ അഫയേഴ്‌സ് ആന്റ് മറൈൻ റിസോഴ്‌സസ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇത് ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്നും, അതിനാൽ നശിപ്പിച്ചു കളയാനും അധികൃതർ ഉത്തരവിട്ടിട്ടുണ്ട്.

മനുഷ്യ ഉപഭോഗത്തിന് പര്യാപ്തമായ ഗുണനിലവാരമില്ലാത്ത ഉത്പന്നം ഇറക്കുമതി ചെയ്തതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ചീഫ് പ്രോസിക്യൂട്ടർ ഫോർ മിനിസ്ട്രീസ് ആന്റ്് ഗവണ്മെന്റൽ ഡയറക്ടറേറ്റ്സ്, അഡ്വക്കേറ്റ് ജനറൽ മംദൗഹ് അൽ മാവ്ഡ അറിയിച്ചു. ചീഫ് വെറ്റിനറി ഓഫീസറുടെ മൊഴി അന്വേഷണ കമ്മിറ്റി പരിശോധിച്ചു. സംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം ഉണ്ടോയെന്ന് പരിശോധിക്കുമെന്നും, അങ്ങനെയെങ്കിൽ കുറ്റവാളികളെ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തിലുള്ള ഒരു പ്രവൃത്തിയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

Most Viewed