ദൈഹ് സ്‌ഫോ­ടനം: മൂ­ന്ന്­ പേ­രു­ടെ­ വധശി­ക്ഷ ശരി­വെ­ച്ചു­


നാമ: ദൈഹിൽ സ്ഫോടനം നടത്തി ഒരു യു.എ.ഇ സൈനികനേയും, രണ്ടു പോലീസുകാരെയും കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികളുടെ വധശിക്ഷ പരമോന്നത കോടതി ശരിവെച്ചു. 2014 മാർച്ച് 3നായിരുന്നു സംഭവം. സ്ഫോടകവസ്തു ഇവിടെ സ്ഥാപിച്ച ശേഷം ഉദ്യോഗസ്ഥരെ ഇവിടെ എത്തിച്ച് ഇവർ സ്ഫോടനം നടത്തുകയായിരുന്നു. സ്‌ഫോടനത്തിൽ യു.എ.ഇ ആർമി ഉദ്യോഗസ്ഥരായ ലഫ്‌നന്റ് കേണൽ താരിഖ് മുഹമ്മദ് അൽ സഹി, പോലീസുകാരായ മുഹമ്മദ് റസ്ലാൻ, അമർ അബ്ദു അലി മുഹമ്മദ് എന്നിവർ കൊല്ലപ്പെട്ടിരുന്നു.

കേസിൽ ആകെ എട്ട് പേരാണ് പ്രതികളായി ഉളളത്. കസ്റ്റഡിയിൽ തന്നെ കഴിയുന്ന ബാക്കി അഞ്ച് പേരുടെ കേസ് ക്രിമിനൽ കോടതിയ്ക്ക്
കൈമാറി. ഭരണഘടനാവിരുദ്ധമായി തീവ്രവാദസംഘം രൂപീകരിക്കുക, ഔദ്യഗികസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുക, സ്വന്തം ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായി സ്ഫോടനം നടത്തുക, പൊതുമുതൽ നശിപ്പിക്കുക തുടങ്ങിയവയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. മറ്റു
ള്ളവരെ സംഘത്തിൽ ചേർക്കുവാനും, സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമം അഴിച്ചു വിടാനും പ്രതികൾ ശ്രമിച്ചിരുന്നു. 

കേസ് പരിശോധിച്ച ഹൈ ക്രിമിനൽ കോടതി മൂന്ന് പേർക്ക് വധശിക്ഷയും മറ്റുള്ളവർക്ക് തടവ് ശിക്ഷയുമാണ് വിധിച്ചിരുന്നത്. ഇതിൽ ജയിൽ വാസമനുഭവിക്കുന്നവരിൽ ചിലരുടെ ശിക്ഷ സ്വന്തം രാജ്യത്തായിരിക്കും അനുഭവിക്കുക. വധശിക്ഷ ഒഴിവാക്കാനായാണ് പ്രതികൾ അപ്പീൽ കോടതിയെ സമീപിച്ചത്. അപ്പീൽ കോടതിയും വിധി ശരിവെച്ചതോടെ കേസ് പരമോന്നത കോടതിയിലെത്തുകയായിരുന്നു. ബഹ്‌റിൻ നിയമമനുസരിച്ച് വധശിക്ഷ പരമോന്നത കോടതി സ്വയമേവ പരിശോധിക്കും. തുടർന്ന് ആദ്യം വിധി റദ്ദാക്കിയ കോടതി അപ്പീൽ കോടതിയോട് കേസ് പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടു. രണ്ടാമതും പരിശോധിച്ച ശേഷം എല്ലാ തെളിവുകളുടെയും അടിസ്ഥാനത്തിൽ മൂന്ന് പേരുടെ വധശിക്ഷയും, മറ്റുള്ളവരുടെ തടവും വീണ്ടും ഉറപ്പാക്കി. ഇതേ തുടർന്നാണ് പരമോന്നത കോടതി ശിക്ഷ ശരി വെച്ചത്.

You might also like

Most Viewed