ബഹറിനിൽ രജനി­- ഗാ­യത്രി­ സഹോ­ദരി­മാ­രു­ടെ­ സംഗീ­തക്കച്ചേ­രി­


മനാമ: ബഹ്റിൻ ഇന്ത്യൻ എംബസി­ക്ക് കീ­ഴിൽ പ്രവർ­ത്തി­ക്കു­ന്ന സാംസ്കാ­രി­ക വി­ഭാ­ഗമാ­യ ഇന്ത്യൻ ഫൈൻ ആർ­ട്ട്സ് സൊ­സൈ­റ്റി­യു­ടെ­ ആഭി­മു­ഖ്യത്തിൽ ഭാ­രതീ­യ സംഗീ­ത ഉത്സവത്തി­ന്റെ­ ഭാ­ഗമാ­യി­ ജനു­വരി­ 20 (വെ­ള്ളി­യാ­ഴ്ച) ഇന്ത്യയിൽ നി­ന്നു­ള്ള പ്രശസ്ത സംഗീ­ത പ്രതി­ഭാ­ സാ­ഹോ­ദരി­കളാ­യ രജനി­ ഗാ­യത്രി­മാ­രു­ടെ­ സംഗീ­തക്കച്ചേ­രി­ അരങ്ങേ­റു­മെ­ന്ന് സംഘാ­ടകർ അറി­യി­ച്ചു­. ഗോ­ൾ­ഡൻ തു­ലീപ് ഹോ­ട്ടലിൽ വൈ­കീ­ട്ട് 6:30നാണ് പരി­പാ­ടി­. ചാ­രു­മൂ­ർ­ത്തി­ രഘു­രാ­മൻ വയലി­നി­ലും ഗി­രി­ധർ മൃ­ദംഗത്തി­ലും അനി­രു­ദ്ധ് ആത്രേ­യ ഗഞ്ചി­റയി­ലും അകന്പടി­ സേ­വി­ക്കും. പത്മഭൂ­ഷൺ പി­.എസ് നാ­രാ­യണ സ്വാ­മി­യു­ടെ­ കീ­ഴിൽ സംഗീ­തം അഭ്യസി­ച്ച ഈ സഹോ­ദരി­മാർ വളരെ­ ചെ­റു­പ്പത്തിൽ തന്നെ­ കർ­ണാ­ടിക് സംഗീ­ത ലോ­കത്ത് എത്തി­ച്ചേ­രു­കയും ഇന്ത്യയ്ക്കകത്തും പു­റത്തും നി­രവധി­ വേ­ദി­കളിൽ സംഗീ­തക്കച്ചേ­രി­ നടത്തി­ ശ്രദ്ധ നേ­ടി­യവരു­മാ­ണ്. കൂ­ടു­തൽ വി­വരങ്ങൾ­ക്കും പാ­സു­കൾ­ക്കും വേ­ണ്ടി­ 39301514, 36494928, 39685173 എന്നീ­ നന്പറു­കളിൽ വി­ളി­ക്കു­ക.

You might also like

Most Viewed