പ്രവാ­സി­കളു­ടെ­ പ്രശ്നങ്ങൾ‍ ചർ‍­ച്ച ചെ­യ്യപ്പെ­ടാ­തി­രി­ക്കു­ന്നത് വഞ്ചന: ഫ്രണ്ട്സ് ബഹ്റി­ൻ


മനാമ: രാ­ജ്യത്തേ­ക്ക് വൻ‍­തോ­തിൽ‍ വി­ദേ­ശനാ­ണ്യം നേ­ടി­ത്തരു­ന്ന യഥാ­ർ‍ത്ഥ പ്രവാ­സി­കളു­ടെ­ പ്രശ്നങ്ങൾ‍ ചർ‍­ച്ച ചെ­യ്യപ്പെ­ടാ­തെ­ നടത്തു­ന്ന മാ­മാ­ങ്കങ്ങൾ‍ അരമു­റു­ക്കി­യു­ടു­ക്കു­ന്ന സാ­ധാ­രണ പ്രവാ­സി­കളോ­ടു­ള്ള വെ­ല്ലു­വി­ളി­യാ­ണെ­ന്ന് ഫ്രണ്ട്സ് സോ­ഷ്യൽ അസോ­സി­യേ­ഷൻ അഭി­പ്രാ­യപ്പെ­ട്ടു­. രാ­ജ്യത്തേ­യ്ക്ക് തി­രി­കെ­യത്താൻ എപ്പോ­ഴും ആഗ്രഹി­ക്കു­കയും തങ്ങളു­ടെ­ നാ­ടിന് വേ­ണ്ടി­ വി­യർ‍­പ്പൊ­ഴു­ക്കു­കയും ചെ­യ്യു­ന്ന സാ­ധാ­രണ പ്രവാ­സി­കളു­ടെ­ പ്രശ്നങ്ങൾ‍ പ്രവാ­സി­ ഭാ­രതീ­യ ദി­വസിൽ‍ ചർ‍­ച്ചയാ­ക്കപ്പെ­ടു­കയോ­ പരി­ഹാ­രങ്ങൾ‍ ഉണ്ടാ­വു­കയോ­ ചെ­യ്യു­ന്നി­ല്ല. കോ­ർ­പ്‍പറേ­റ്റു­കൾ‍­ക്കും കു­ത്തകക്കാ­ർ‍­ക്കും കീ­ഴൊ­തു­ങ്ങി­യ സർ‍­ക്കാർ‍ പ്രവാ­സി­ ഭാ­രതീ­യ ദി­വസ് നടത്തു­ന്നതും ഇത്തരക്കാ­ർ‍­ക്ക് വേ­ണ്ടി­യാ­ണെ­ന്ന സംശയം ബലപ്പെ­ടു­ത്തി­യി­രി­ക്കു­കയാണ് ഇത്തവണത്തെ­ സമ്മേ­ളനവും. പ്രവാ­സി­ കാ­ര്യ മന്ത്രാ­ലയം നി­ർ‍­ത്തലാ­ക്കി­യത് പോ­ലെ­ തന്നെ­ പ്രവാ­സി­ വി­ഷയങ്ങളും ചർ‍­ച്ച ചെ­യ്യപ്പെ­ടാ­ത്ത സമ്മേ­ളനങ്ങൾ‍ എന്തി­നാ­ണെ­ന്നത് ചോ­ദ്യം ചെ­യ്യേ­ണ്ടി­യി­രി­ക്കു­ന്നു­. അവധി­ സീ­സണു­കളി­ലെ­ അന്യാ­യമാ­യ വി­മാ­ന ചാ­ർ‍­ജ്, പ്രവാ­സി­ വോ­ട്ടവകാ­ശം തു­ടങ്ങി­യ വി­ഷയങ്ങളിൽ‍ ഇടപെ­ട്ട് പരി­ഹാ­രം കാ­ണേ­ണ്ട സർ‍­ക്കാർ‍ ഇത്തരം വി­ഷയങ്ങളോട് തി­കഞ്ഞ നി­രു­ത്തരവാ­ദപരമാ­യ സമീ­പനമാണ് സ്വീ­കരി­ച്ച് കൊ­ണ്ടി­രി­ക്കു­ന്നതെ­ന്നും ഫ്രണ്ട്സ് വി­ലയി­രു­ത്തി­. പ്രസി­ഡണ്ട് ജമാൽ‍ നദ്-വി­ ഇരി­ങ്ങൽ‍, സെ­ക്രട്ടറി­ എം.എം സു­ബൈർ‍ എന്നി­വർ‍ പ്രസ്താ­വനയിൽ‍ ഒപ്പു­വെ­ച്ചു­.

You might also like

Most Viewed