ബഹറിനിൽ റസിഡൻസി നിയമങ്ങൾ ലംഘിച്ച 29 പേർ പിടിയിൽ


മനാമ: ബഹറിനിൽ റസിഡൻസി നിയമങ്ങൾ ലംഘിച്ച 29 പേർ പിടിയിലായതായി നാഷണാലിറ്റി പാസ്പോർട്ട് ആൻഡ് റെസിഡൻസ് അഫേർസ് (എൻപി ആർ എ) അറിയിച്ചു. പിടിയിലായവർ ഏഷ്യൻ വംശജരാണ്. രാജ്യത്ത് റെസിഡൻസി നിയമങ്ങൾ ലംഘിച്ചും  ലൈസൻസ് ഇല്ലാതെയും  അനധികൃത വിൽപ്പന നടത്തിയവരാണ് അറസ്റ്റിലായിരിക്കുന്നത്. ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റിയുടെയും ക്യാപിറ്റൽ ഗവർണറേത്തിന്റെയും സഹകരണത്തോടെയുള്ള അന്വേഷണത്തിലാണ് ഇവർ അറസ്റ്റിലായത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് നിയമലംഘനത്തിനെതിരെ എൻപിആർഎ ക്യാമ്പയിൻ നടത്തിയതെന്ന് പോർട്ട് അണ്ടർസെക്രട്ടറി പറയുന്നു. പിടിയിലായവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

 

 

You might also like

Most Viewed