കോട്ടുമല ബാപ്പു മുസ്ലിയാരുടെ നിര്യാണം: ബഹ്റിനിലെ സംഘടനകൾ അനുശോചിച്ചു


മനാമ: പ്രമുഖ പണ്ധിതനും കേരള ഹജ്ജ് കമ്മിറ്റി ചെയർമാനുമായ കോട്ടുമല ബാപ്പു മുസ്്ലിയാരുടെ നിര്യാണത്തിൽ ബഹ്റിനിലെ വിവിധ സംഘടനകൾ അനുശോചിച്ചു. 

കോട്ടുമല ബാപ്പു മുസ്്ലിയാരുടെ നിര്യാണത്തിൽ സമസ്ത ബഹ്റിൻ‍ നേതാക്കൾ‍ അനുശോചിച്ചു. കഴിഞ്ഞ നാലു പതിറ്റാണ്ടു കാലമായി സമസ്തക്കും മുസ്ലിം കേരളത്തിനും നൽ‍കിയ സംഭാവനകൾ അതുല്യമാണെന്നും  മത − ഭൗതിക മേഖലകളിൽ ഒരുപോലെ തിളങ്ങിയ അദ്ദേഹത്തിന്‍റെ പാണ്ധിത്യവും കർമ കുശലതയും സമസ്തക്കും സമുദായത്തിനും തീരാനഷ്ടമാണെന്ന് സമസ്ത ബഹ്റിൻ പ്രസിഡണ്ട് സയ്യിദ് ഫഖ്റുദ്ധീൻ‍ കോയ തങ്ങൾ, സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ്, ട്രഷറർ വി.കെ കുഞ്ഞഹമ്മദ് ഹാജി എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

കോട്ടുമല ബാപ്പു മുസ്്ലിയാരുടെ നിര്യാണത്തിൽ ഐ.സി.എഫ് ബഹ്റിൻ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പരേതന്റെ പേരിൽ സെൻട്രൽ ആസ്ഥാനങ്ങളിൽ വ്യാഴാഴ്ച മയ്യിത്ത് നിസ്്കാരം സംഘടിപ്പിക്കാനും പ്രാർത്ഥന മജ്ലിസ് നടത്താനും തീരുമാനിച്ചു. കെ.സി സൈനുദ്ധീൻ സഖാഫി അദ്ധ്യക്ഷത വഹിച്ചു. അബൂബക്കർ ലത്തീഫി, സുലൈമാൻ ഹാജി, മമ്മുട്ടി മുസ്്ലിയാർ, ഉസ്മാൻ സഖാഫി, ഹകീം സഖാഫി കിനാലൂർ, അശ്റഫ് ഇഞ്ചിക്കൽ, വി പി കെ അബൂബക്കർ ഹാജി, സലാം മുസ്്ലിയാർ കോട്ടക്കൽ, ഇസ്മാഈൽ മിസ്ബാഹി തുടങ്ങിയവർ സംബസിച്ചു.

കടമേരി റഹ്്മാനിയ സ്ഥാപനങ്ങളടക്കമുള്ള നിരവധി മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പുറമെ,  കേരളത്തിനകത്തും പുറത്തും മത−ഭൗതിക വിദ്യാഭ്യാസ പദ്ധതികൾ‍ക്കു ചുക്കാൻ പിടിച്ചിരുന്ന ശൈഖുനായുടെ മരണം സമുദായത്തിന് കനത്ത നഷ്ടമാണെന്ന്  കടമേരി റഹ്്മാനിയ അറബിക് കോളേജ് ബഹ്റിൻ കമ്മറ്റിയും റഹ്്മാനീസ് ബഹ്റിൻ ചാപ്റ്ററും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

സമുദായത്തിൽ ഐക്യം ഉണ്ടാക്കാനും വൈജ്ഞാനിക മേഖലയിൽ സേവനങ്ങൾ നൽകാനും മുന്നിട്ടിറങ്ങുകയും ചെയ്ത കോട്ടുമലബാപ്പു മുസ്ലിയാരുടെ നിര്യാണത്തിൽ  ഫ്രണ്ട്സ് അസോസിയേഷൻ അനുശോചിച്ചു. അഭിപ്രായ വ്യത്യാസങ്ങൾക്കും വിയോജിപ്പുകൾ‍ക്കുമെല്ലാംഅതീതമായി സംഘടനകളും നേതാക്കളും തമ്മിലുള്ള പരസ്പര ബന്ധം നിലനിർത്തുന്നതിന് സവിശേഷശ്രദ്ധ പതിപ്പിക്കുകയും ചെയ്ത പണ്ധിതനായിരുന്നു അദ്ദേഹം എന്ന ഫ്രന്റ്‌സ് അനുസ്‌മ
രിച്ചു. സമൂഹത്തിനു ദിശാബോധം നൽകാനും അവർക്കെതിരെ വരുന്ന ഗൂഢ നീക്കങ്ങളെ നേരിടാനും കഴിയുന്ന പണ്ധിതനിരയിലെ ഒരാൾകൂടി നഷ്ടപ്പെട്ടിരിക്കുന്നുവെന്നും  അദ്ദേഹത്തെ പോലുള്ളവരുടെ വിയോഗം സൃഷ്‌ടിക്കുന്ന വിടവുകൾ അപരിഹാര്യമാണെന്നും ഫ്രന്റ്‌സ് ഭാരവാഹികൾ ഇറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

You might also like

Most Viewed