ബഹ്റൈനിൽ പിഞ്ചു കു­ഞ്ഞി­ന്റെ­ മരണം: ദന്പതി­കൾ­ക്ക് തടവ് ശി­ക്ഷ


മനാമ: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് ദന്പതികൾക്ക് ഹൈ ക്രിമിനൽ കോടതി തടവ് ശിക്ഷ വിധിച്ചു. ബഹ്റിൻ സ്വദേശിയായ 28 വയസ്സുകാരനായ കുട്ടിയുടെ പിതാവിന് ഏഴ് വർഷത്തെ തടവ് ശിഷയും ജി.സി.സി രാജ്യക്കാരിയായ രണ്ടാനമ്മ(22 വ

യസ്സ്്)യ്ക്ക് മൂന്ന് വർഷത്തെ തടവുമാണ് വിധിച്ചിരിക്കുന്നത്. വിവാഹ മോചനത്തിന് ശേഷമാണ് പ്രതി ഇവരെ വിവാഹം ചെയ്യുന്നത്. കുട്ടിയുടെ അവകാശം പിതാവിനായിരുന്നു. 

തലയ്‌ക്കേറ്റ പരിക്കുമൂലം ഉണ്ടായ ശർദ്ദിലിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടി ബെഡിൽ നിന്നും താഴേക്ക് വീണതായി ഭാര്യ പറഞ്ഞിരുന്നതായി കുട്ടിയുടെ പിതാവ് പോലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ കുട്ടിയുടെ കരച്ചിൽ നിർത്താനായി ഇയാൾ കുട്ടിയുടെ തലയിൽ ഇടിക്കുകയായിരുന്നുവെന്നാണ് ഭാര്യ പോലീസിനോട് പറഞ്ഞത്. 

അതേസമയം കുട്ടിയുടെ തലക്കേറ്റ മാരകമായ ഉപദ്രവവും, അതെ തുടർന്നുണ്ടായ ഹൃദയാഘാതവുമാണ് കുട്ടി മരിക്കാനുണ്ടായ കാരണമെന്ന് ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

You might also like

Most Viewed