ബഹറിനിൽ മയക്കു­മരു­ന്ന് വി­ൽ­പ്പന; പ്രതി­ക്ക് അഞ്ച് വർ­ഷം തടവ്


മനാമ: മയക്കുമരുന്ന് വിൽപ്പന നടത്തിയ നാൽപ്പതുകാരന് അഞ്ച് വർഷം തടവ് ശിക്ഷയും 3000 ബഹ്റിൻ ദിനാർ പിഴയും ചുമത്താൻ കോടതി ഉത്തരവ്. ഹൈ ക്രിമിനൽ കോടതിയാണ് ഇയാളുടെ ശിക്ഷ ശരിവെച്ചു ഉത്തരവിറക്കിയത്. 

സ്റ്റിംഗ് ഓപ്പറേഷനിലൂടെയാണ് ഇയാളെ പിടി കൂടിയത്. മയക്കുമരുന്ന് ഉപഭോക്താവെന്ന രീതിയിൽ പോലീസിന് ഇയാൾ 280 ബഹ്റിൻ ദിനാറിന് മയക്കുമരുന്ന് വിൽപ്പന നടത്തുകയായിരുന്നു. ഇതിനിടെയിലാണ് ഇയാൽ കുടുങ്ങിയത്. ഇയാളുടെ ബാഗിൽ നിന്നും മയക്കുമരുന്നും ഒരു ഡിജിറ്റൽ സ്കെയിലും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. 

മയക്കുമരുന്ന് വിൽപ്പനയെ തുടർന്ന് മറ്റൊരു കേസിൽ അറബ് വംശജനായ ഒരാളെ പത്ത് വർഷം തടവിനും കോടതി വിധിച്ചിട്ടുണ്ട്. ഇയാളും സ്റ്റിംഗ് ഓപ്പറേഷനിലൂടെയാണ് പിടിയിലായത്.

You might also like

Most Viewed