ബഹ്‌റൈനിലെ പകുതിയോളം തൊഴിലാളികൾക്കും തൊഴിൽ മേഖല മാറാൻ താല്പര്യം


മനാമ : ബഹ്‌റൈനിലെ പകുതിയോളം തൊഴിലാളികളും അടുത്ത് തന്നെ തങ്ങളുടെ തൊഴിൽ മേഖല മാറ്റുന്നതിനെ കുറിച്ച് ചിന്തിക്കുന്നതായി സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. Bayt.com ഉം Yougov ഉം നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

സർവേയിൽ പങ്കെടുത്ത 47 ശതമാനം പേരും തൊഴിൽ മേഖല മാറാൻ ആഗ്രഹിക്കുന്നു. സർവേയിലുൾപ്പെട്ട ബഹ്‌റൈനികളിൽ 40 ശതമാനവും വരുന്ന കുറച്ച് മാസങ്ങൾക്കുള്ളിൽ തങ്ങളുടെ തൊഴിൽ മേഖല മാറുന്നതിൽ തത്പരരാണ്.

മാറ്റം ആഗ്രഹിക്കുന്ന തൊഴിലാളികൾ കൂടുതലായും പരിഗണിക്കുന്നത് എണ്ണ, ഇന്ധന, പെട്രോകെമിക്കൽ മേഖലയാണ്. മെച്ചപ്പെട്ട വേതനവും, കരിയറിലെ പുരോഗതിയുമാണ് ഇതിനു കാരണം.

എന്നാൽ പുതുതായി ജോലി തേടുന്ന ബിരുദക്കാർക്ക് ബാങ്കിങ്, ഫിനാൻസ് തുടങ്ങിയ മേഖലകളാണ് കൂടുതൽ ആകർഷണീയം.

ബഹ്‌റൈനി തൊഴിലാളികളിൽ 18 ശതമാനം പേർ തങ്ങളുടെ നിലവിലുള്ള തൊഴിൽ മേഖലയിൽ സംതൃപ്തരല്ല. 16 ശതമാനം പേർക്ക് ചെറിയ തോതിലുള്ള അതൃപ്തിയുണ്ട്. 17 ശതമാനം പേർ മുഴുവനായും തൃപ്തരാണ്.  ബഹ്‌റൈനിലെ 21 ശതമാനം പേർ തൃപ്തിയോ അതൃപ്തിയോ ഇല്ല.

ഫെബ്രുവരി 23 മുതൽ മാർച്ച് 7 വരെയുള്ള കാലയളവിലാണ് സർവേ നടത്തിയത്. ബഹ്‌റൈൻ, സൗദി, യു.എ.ഇ, കുവൈറ്റ്, ഒമാൻ, ഖത്തർ, ലെബനൻ, സിറിയ, ജോർദാൻ, ഈജിപ്ത്, മോർറോസികോ, അൾജീരിയ, ടുണീഷ്യ എന്നീ രാജ്യങ്ങളിൽ നടത്തിയ സർവേയ്ക്കായി ആകെ 7,162 പേരെയാണ് ഉൾപ്പെടുത്തിയത്.

You might also like

Most Viewed