യു.എൻ ആപ്പ് കോണ്ടെസ്റ്റിൽ ബഹ്‌റൈൻ സംഘം ഫൈനലിൽ


മനാമ : പ്രകൃതിയെയും ടെക്നോളജിയെയും ഒന്നിച്ച് കൊണ്ടുവരുന്ന യു.എൻ ആപ്പ് കോണ്ടെസ്റ്റിൽ ബഹ്‌റൈൻ സംഘം ഫൈനലിൽ എത്തി. പ്രപഞ്ച സൗഹൃദ ആപ്പ്ലിക്കേഷനുകൾ നിർമ്മിക്കുന്ന മത്സരത്തിൽ 'പേപ്പർ ലെസ്സ്' എന്ന അപ്ലിക്കേഷൻ നിർമ്മിച്ചാണ് ഇവർ ഫൈനലിൽ എത്തിയത്.

#Connect2effect എന്നു വിളിക്കുന്ന മത്സരം ഒമ്പത് ഇടങ്ങളിലായാണ് നടത്തിയത്. യു.എൻ സസ്‌റ്റൈനബിൾ ഡെവലപ്മെന്റ് ഗോൾസിനെ (SDGs) കുറിച്ച് അവബോധം നൽകുകയും, ഇതിനായി യുവാക്കളുടെ ചിന്തകൾ പ്രയോജനപ്പെടുത്തുകയുമാണ് ഈ മത്സരത്തിത്തിലൂടെ ലക്ഷ്യമിടുന്നത്.

യു.എൻ അംഗങ്ങളായ 193 രാജ്യങ്ങളിൽ നിന്നുള്ളവരാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. മൂന്നംഗ ബഹ്‌റൈനി സംഘമാണ് മറ്റ് എട്ട് അന്തരാഷ്ട്ര വിജയികളോടൊപ്പം ജി.സി.സിയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്. രണ്ട് ഐ.ടി കൺസൾട്ടന്റുമാരും, ഒരു ബിസിനസ് ഡെവലപ്പറും അടങ്ങുന്നതാണ്  പേപ്പർ ലെസ്സ്' ടീം. ഹമദ് അമീർ, സമി മസ്ഊദ്, ഹെലൻ കാൾഡറെ എന്നിവരാണ് ടീം അംഗങ്ങൾ.

പേപ്പർ ഉപയോഗം പരമാവധി കുറച്ച് പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള പോംവഴിയാണ് ഇവരുടെ ആപ്പ്. ചില്ലറവ്യാപാര മേഖലയിൽ കടലാസ്സ് രസീതുകൾ കുറക്കുവാൻ ഇത് സഹായകമാണ്. ഉപഭോക്താവിന് മൊബൈൽ അപ്പ്ലിക്കേഷനിൽ രസീതുകൾ കരസ്ഥമാക്കാവുന്ന തരത്തിലാണ് ഇതിന്റെ പ്രവർത്തനം.

 

You might also like

Most Viewed