വി­ലക്കു­റവ് തേ­ടി­ ജനം : പ്രത്യേ­ക ഓഫറു­കൾ­ക്ക് വൻ പ്രതി­കരണം


മനാമ: ബഹ്‌റൈനിലെ വിവിധ സൂപ്പർ മാർക്കറ്റുകളിലേയ്ക്കും മാളുകളിലേയ്ക്കും വിലക്കുറവ് തേടി പ്രവാസികളുടെ ഒഴുക്ക്. നിത്യോപയോഗ സാധനങ്ങൾക്കും വീട്ടുപകരണങ്ങൾക്കും ഓഫറുകൾ പ്രഖ്യാപിച്ചാൽ ഉടൻ തന്നെ ജനങ്ങൾ അന്വേഷിച്ചെത്തുന്ന പ്രവണതയാണ് കാണുന്നത്. പച്ചക്കറികൾക്കാണ് ആവശ്യക്കാർ ഏറ്റവും കൂടുതൽ. കഴിഞ്ഞ ദിവസം സവാളയ്ക്കു 80 ഫിൽ‌സ് പ്രഖ്യാപിച്ച ഗൾഫ് മാർട്ടിലും ജിയാന്റിലും നിമിഷ നേരം കൊണ്ട് ക്വിന്റൽ കണക്കിന് സവാളയാണ് വിറ്റു തീർന്നത്. 

വിവിധ സൂപ്പർ മാർക്കറ്റുകളിൽ ഓരോ പ്രത്യേക സാധനങ്ങൾക്കാണ് ഓരോ ദിവസവും ഓഫർ പ്രഖ്യാപിക്കുന്നത്. മുൻകൂട്ടി ഫ്ളയറുകളിലൂടെയും പത്രപ്പരസ്യങ്ങളിലൂടെയും അറിയുന്നവർ വിലക്കുറവുള്ള ഒരു സാധനം ആയാൽപോലും അതിനു വേണ്ടി മാത്രം എത്തുന്നവരും കുറവല്ല. 

മൊബൈൽ ഫോൺ, എൽ.ഇ.ഡി ടെലിവിഷൻ എന്നിവയാണ് ഓഫറുകൾ അന്വേഷിച്ചെത്തുന്ന പ്രധാന ഇലക്ട്രോണിക് ഉപകരണങ്ങൾ. മൊബൈൽ ഫോണുകളിൽ ആൻഡ്രോയിഡ് തന്നെയാണ് വിപണി കൈയ്യടക്കിയിട്ടുള്ളത്. വിവിധ മോഡലുകളിൽ ലഭ്യമായ ആൻഡ്രോയിഡ് ഫോണുകൾക്ക് ചില പ്രത്യേക ദിവസങ്ങളിൽ വൻ വിലക്കുറവാണ് ഇത്തരത്തിലുള്ള സൂപ്പർ മാർക്കറ്റുകൾ നൽകിപ്പോരുന്നത്. ഗൾഫ്മാർട്ടിലും ജിയാന്റിലും ആരംഭിച്ച ഹാപ്പി മി എന്ന മൊബൈൽ ആപ്ലിക്കേഷനും ജനശ്രദ്ധ പിടിച്ചു പറ്റി. ഈ ആപ്ലിക്കേഷൻ മൊബൈലിൽ ഡൗൺ ലോഡ് ചെയ്യുന്നവർ പർച്ചേസ് ചെയ്യുന്പോൾ ഓരോ പർച്ചേയ്‌സിനും   മണിബാക്ക് അവരുടെ ഹാപ്പി മി യിലേയ്ക്ക് ലഭിക്കുന്നു. പോയന്റുകൾ ലഭിക്കുന്നവർക്ക് 10 ദിനാർ സമ്മാനം ലഭിക്കാനുള്ള അവസരവുമുണ്ട്.

സൂപ്പർ മാർക്കറ്റുകളിലെ ഓഫറുകൾ ചെറുകിട കച്ചവടക്കാർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും വിലക്കുറവിൽ കണ്ണും നട്ടിരിക്കുന്ന സാധാരണക്കാരെ  സംബന്ധിച്ചിടത്തോളം വിലക്കുറവ് ലഭിക്കണമെന്നതു തന്നെയാണ് പ്രധാനം. ചില സൂപ്പർമാർക്കറ്റുകളിൽ നിന്ന് ഓഫറുകൾ പ്രഖ്യാപിക്കുന്പോൾ അവ മൊത്തമായി വാങ്ങുന്ന ചെറുകിട കച്ചവടക്കാരുമുണ്ട്.

You might also like

Most Viewed