വി­ദ്യാ­ർ­ത്ഥി­കൾ­ക്ക് പലി­ശരഹി­ത വാ­യ്‌പ നൽകാൻ നിർദ്ദേശം


മനാമ : ഉന്നത വി­ദ്യാ­ഭ്യാ­സത്തിന് വി­ദ്യാ­ർ­ത്ഥി­കൾ­ക്ക് പലി­ശ രഹി­ത വാ­യ്‌പ നൽ­കാ­നു­ള്ള നി­ർ­ദ്ദേ­ശം പാ­ർ­ലമെ­ന്റിൽ. മനു­ഷ്യാ­വകാ­ശ കമ്മീ­ഷൻ മേ­ധാ­വി­ മു­ഹമ്മദ് അൽ മാ­രി­ഫി­യാണ് ബഹ്‌റൈൻ സ്കൂ­ളു­കളിൽ ഉയർ­ന്ന മാ­ർ­ക്ക് നേ­ടി­യവർ­ക്ക് ഉന്നത വി­ദ്യാ­ഭ്യാ­സത്തി­നു­ള്ള പലി­ശ രഹി­ത വാ­യ്‌പകൾ ലഭ്യമാ­ക്കണമെ­ന്ന് പാ­ർ­ലമെ­ന്റിൽ ആവശ്യപ്പെ­ട്ടത്.

ബഹറൈൻ യു­വാ­ക്കൾ­ക്ക് സാന്പത്തി­ക തടസങ്ങളൊ­ന്നു­മി­ല്ലാ­തെ­ ഉന്നതവി­ദ്യാ­ഭ്യാ­സം ലഭ്യമാ­ക്കാൻ ഈ നി­ർദ്­ദേ­ശം സഹാ­യകമാ­കും. ഉന്നതവി­ദ്യാ­ഭ്യാ­സം പൗ­രന്മാ­രു­ടെ­ അവകാ­ശമാ­ക്കാ­നാണ് ഈ നി­ർ­ദ്ദേ­ശത്തി­ലൂ­ടെ­ ലക്ഷ്യമി­ടു­ന്നതെ­ന്ന് അൽ മാ­രീ­ഫി­ പറഞ്ഞു­.

ബഹ്‌റൈൻ പൗ­രന്മാ­ർ­ക്ക് തൊ­ഴി­ലവസരങ്ങൾ സൃ­ഷ്ടി­ക്കാ­നും, തൊ­ഴി­ലി­ല്ലാ­യ്മയിൽ നി­ന്നും അവരെ­ സംരക്ഷി­ക്കു­ന്നതി­നും ഇതി­ലൂ­ടെ­ സാ­ധി­ക്കു­മെ­ന്ന് അദ്ദേ­ഹം അഭി­പ്രാ­യപ്പെ­ട്ടു­. ചൊ­വ്വാ­ഴ്ചയാണ് അൽ മാ­രീ­ഫി­ നി­ർ­ദ്ദേ­ശം സമർ­പ്പി­ച്ചത്. പരി­ശോ­ധനക്കാ­യി­ കൗ­ൺ­സിൽ നി­ർ­ദ്ദേ­ശം ബന്ധപ്പെ­ട്ട കമ്മി­റ്റി­കൾ­ക്ക് കൈ­മാ­റും. എട്ട് ആഴ്ചയ്ക്കു­ള്ളിൽ മറു­പടി­ ലഭി­ക്കും.

 

You might also like

Most Viewed