വ്യാ­ജൻ ഇല്ല : മൊ­ബൈൽ കണക്ഷനെ­ടു­ക്കാൻ ഫിംഗർ പ്രി­ന്റ് നി­ർ­ബന്ധമാ­ക്കി­


മനാമ : രാജ്യത്തെ മൊബൈൽ  കന്പനികൾ അവരുടെ പ്രിപെയ്‌ഡ്‌, പോസ്റ്റ്പെയ്‌ഡ്‌ കണക്ഷനുകൾക്ക് ഉപഭോക്താക്കളുടെ ഫിംഗർ പ്രിന്റ് നിർബന്ധമാക്കി. ടെലഫോൺ റെഗുലേറ്ററി അതോറിറ്റി അധികൃതരുടെ നിർദേശമനുസരിച്ചാണ് മൊബൈൽ കന്പനികൾ ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. പ്രവാസികൾ അടക്കമുള്ള ഉപഭോക്താക്കളുടെ ഏറെ നാളത്തെ ആവശ്യമാണ് ഇതോടെ അംഗീകരിക്കപ്പെടുന്നത്. 

പാസ്പോർട്ട്, സിപിആർ എന്നിവയുടെ പകർപ്പ് മാത്രം നൽകി മൊബൈൽ കണക്ഷൻ എടുക്കാവുന്ന സംവിധാനമാണ് ഇതുവരെ നിലവിലുണ്ടായിരുന്നത്. ഈ അവസരം മുതലെടുത്തു കൊണ്ട് ഫോട്ടോ മാറ്റിയും ഡ്യൂപ്ലിക്കേറ്റ് പാസ്സ്‌പോർട്ട് കോപ്പികൾ ഹാജരാക്കിയും നഷ്ടപ്പെട്ടുപോയ സിപിആറുകൾ  ഉപയോഗിച്ചും നിരവധി വ്യാജ കണക്ഷനുകൾ പലരും സന്പാദിച്ചിരുന്നു. ഇതുകൊരണം നിരപരാധികളായ നിരവധി ആളുകളുടെ പേരിൽ മൊബൈൽ കന്പനികൾ കേസ് കൊടുക്കുകയും ഉണ്ടായി. മൊബൈൽ കന്പനികൾ നൽകിയ പല പരാതികളുടെയും അന്വേഷണം നടന്നപ്പോൾ കന്പനി എക്സിക്യൂട്ടീവുകൾ അടക്കം ഇത്തരം വ്യാജ കണക്ഷൻ എടുക്കാൻ കൂട്ടു നിന്നതായും പല ഉപഭോക്താക്കളും വ്യാജ രേഖകൾ ചമച്ചു ഫോൺ ണക്ഷൻ എടുത്തതായും  തിരിച്ചറിഞ്ഞിരുന്നു. സാമൂഹ്യ പ്രവർത്തകൻ കെ.ടി സലീമിന്റെ നേതൃത്വത്തിൽ നിരവധി മലയാളികൾ ടെലഫോൺ റെഗുലേറ്ററി അതോറിറ്റിക്ക് പരാതിയും നൽകിയിരുന്നു. കഴിഞ്ഞ വർഷം 20ഓളം പരാതികളാണ് ടിആർഎയ്ക്ക് കൊടുത്തത്. 

തുടർന്ന് ടിആർഎ അധികൃതർ പലതവണ യോഗം ചേരുകയും ഇക്കാര്യം വളരെ ഗൗരവത്തോടെ ചർച്ച ചെയ്യുകയുമുണ്ടായി. ഇതോടെയാണ് ഉപഭോക്താക്കളുടെ ഫിംഗർ പ്രിന്റ് ഇല്ലാതെ മൊബൈൽ കണക്ഷൻ കൊടുക്കാൻ പാടില്ലെന്ന നടപടി  ടിആർഎ കൈകൊണ്ടിരിക്കുന്നത്. നിലവിലെ ഉപഭോക്താക്കളും 18 മാസത്തിനകം അവരുടെ ഫിംഗർ പ്രിന്റ് നൽകിയിരിക്കണമെന്ന് വിവ കന്പനി അവരുടെ വെബ്‌സൈറ്റിലൂടെ അറിയിച്ചിട്ടുണ്ട്. ഒരു ഉപഭോക്താവിന് പത്ത് മൊബൈൽ പ്രീ പെയ്‌ഡ്‌ കണക്ഷനിൽ കൂടുതൽ എടുക്കുവാനും പാടുള്ളതല്ലെന്ന് വിവ കന്പനി നിഷ്കർഷിച്ചിട്ടുണ്ട്.

വ്യാജ കണക്ഷനുകൾ എടുത്തു കേസിൽ അകപ്പെട്ടത് മൂലം നാട്ടിൽ വിവാഹം പോലും മാറ്റിവെയ്ക്കേണ്ട അവസ്ഥ പല യുവാക്കൾക്ക് ഉണ്ടായിട്ടുണ്ടെന്നും അതുപോലെതന്നെ കേസിൽ അകപ്പെട്ടത് മൂലം മരിച്ച മാതാവിന്റെ മൃതദേഹം പോലും കാണാൻ നാട്ടിൽ പോകാൻ കഴിയാതിരുന്ന പ്രവാസികളുടെ പരാതി താൻ തന്നെ ടിആർഎയ്ക്ക്മുന്നിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും സാമൂഹ്യപ്രവർത്തകനായ കെ.ടി സലിം പറഞ്ഞു. വൈകിയാണെങ്കിലും പുതിയ പരിഷ്‌ക്കാരം വളരെ സ്വാഗതം ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ബഹ്‌റൈൻ ടെലഫോൺ കൺസ്യൂമർ അഡ്വൈസറി അംഗവും സമിതിയിലെ ഏക ഇന്ത്യക്കാരനുമാണ് കെ.ടി സലിം. 

You might also like

Most Viewed