മൊ­­­ബൈൽ പ്രീപെ­­­യ്ഡ് വാ­­­ലി­­­ഡി­­­റ്റി ­­­: അറി­­­വി­­­ല്ലെ­­­ന്ന് ടി­­­ആർ­­എ


മനാമ : മൊബൈൽ കന്പനികൾ ഉപഭോക്താക്കൾക്ക് നൽകുന്ന വാലിഡിറ്റി പിരീഡ് കുറച്ച കാര്യം തങ്ങളുടെ അറിവോടെയല്ലെന്നും ഇക്കാര്യത്തിൽ അതാത് മൊബൈൽ കന്പനികൾ എടുത്ത തീരുമാനമാണെന്നും ടെലിഫോൺ റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. രാജ്യത്തെ മൂന്ന് കന്പനികളും മൊബൈൽ ഫോൺ റീചാർജ്ജ് ചെയ്യുന്പോഴുള്ള വാലിഡിറ്റി പിരീഡ് കഴിഞ്ഞ ദിവസം കുറച്ചിരുന്നു. മുന്പ് 25 ദിനാർ ഒറ്റയടിക്ക് റീചാർജ്ജ് ചെയ്തു കഴിഞ്ഞാൽ വാലിഡിറ്റി ഒരു വർഷത്തേയ്ക്ക് ലഭിച്ചിരുന്നു. എന്നാൽ ഈ സാധ്യത ഉപയോഗപ്പെടുത്തി പല ചെറുകിട ഷോപ്പുകാരും ഉപഭോക്താക്കളുടെ മൊബൈലിൽ റീചാർജ്ജ് ചെയ്യുകയും അതിനു ശേഷം 3 ദിനാർ ഈടാക്കി ബാക്കി 22 ദിനാർ അവരുടെ മൊബൈലിൽ ട്രാൻസ്‌ഫർ ചെയ്തു കൊണ്ടുള്ള കച്ചവടം നടത്തുകയും ചെയ്തിരുന്നു. ഇത് സാധാരണക്കാർക്കും വീട്ടമ്മമാർക്കും ഒരു അനുഗ്രഹവുമായിരുന്നു. കേവലം 3 ദിനാർ മുടക്കിയാൽ ബന്ധപ്പെട്ടവർക്ക് മിസ്ഡ് കോൾ അടിക്കാനുള്ള സംവിധാനം ആയിട്ടാണ് പലരും ഇത് ഉപയോഗപ്പെടുത്തിയിരുന്നത്. 

പുതിയ പദ്ധതി പ്രകാരം മൊബൈൽ വാലിഡിറ്റി പരമാവധി 100 ദിവസം മാത്രമേ ലഭിക്കുന്നുള്ളൂ. ഇക്കാര്യത്തിൽ അതാത് മൊബൈൽ കന്പനികൾ അവരുടേതായ രീതിയിൽ എടുത്ത തീരുമാനമാണെന്നും ടെലിഫോൺ റെഗുലേറ്ററി അതോറിറ്റിക്ക് അതുമായി ബന്ധമില്ലെന്നും ടിആർഎ അധികൃതർ വ്യക്തമാക്കി.

You might also like

Most Viewed