വാറ്റ്, റോൾ ഔട്ട് എന്നിവയ്ക്കായി കമ്പനികൾ തയ്യാറായിട്ടില്ലെന്ന് സർവേ


മനാമ : ജിസിസി രാജ്യങ്ങളിലെ നടപ്പിലാക്കാനിരിക്കുന്ന മൂല്യവർദ്ധിത നികുതിക്ക്  (വാറ്റ്) മിക്ക കന്പനികളും തയ്യാറാല്ലെന്ന് അസോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടണ്ട്സ്‌ (എസിസിഎ), തോംസൺ റോയിട്ടേഴ്സ് എന്നിവർ നടത്തിയ സർവ്വേ വ്യക്തമാക്കി. ബഹ്‌റൈൻ, സൗദി അറേബ്യ, യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിലെ 11 ശതമാനം കമ്പനികൾ മാത്രമാണ്  2018 ആരംഭത്തോടെ മൂല്യവർദ്ധിത നികുതി നടപ്പിലാക്കാൻ കഴിയുമെന്ന് പ്രതികരിച്ചത് 18 ശതമാനം കമ്പനികളുടെ പ്രതികരണം 'ഭാഗികമായി തയാറായിക്കഴിഞ്ഞു' എന്നാണ്. നാൽപ്പത്തൊന്പത് ശതമാനം കമ്പനികളും വാറ്റ് നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടില്ലെന്ന് പറയുന്നു. സർവേയിൽ പങ്കെടുത്ത 29 ശതമാനം കമ്പനികൾക്ക് മാത്രമാണ് ഇതിന് വേണ്ട തരത്തിലുള്ള ഐടി സംവിധാനമുള്ളത്.
 
ഇത് ആശങ്കയുള്ളവാക്കുന്ന കാര്യമാണെന്നും വാറ്റ് നടപ്പിലാക്കുന്നതിന് മുന്പുള്ള കാലയളവ് കന്പനികൾ നിർബന്ധമായും ഉപയോഗപ്പെടുത്തണമെന്നും എസിസിഎ നികുതി വകുപ്പ് മേധാവി ചാസ് റോയ് ചൗധരി പറഞ്ഞു.
 

You might also like

Most Viewed