നി­യമം കർ­ശനമാ­ക്കി­ : മൊ­ബൈൽ കണക്ഷനെ­ടു­ക്കു­ന്നവരു­ടെ­ എണ്ണം കു­റഞ്ഞു­


രാജീവ് വെള്ളിക്കോത്ത്

മനാമ : മൊബൈൽ ഫോൺ കണക്ഷനെടുക്കുന്പോൾ വിരലടയാളം നിർബന്ധമാക്കിയതിനെ തുടർന്ന് കണക്ഷൻ എടുക്കുന്നവരുടെ എണ്ണത്തിൽ കുറവ്. പ്രിപെയ്‌ഡ്‌ കണക്ഷനുകൾ യഥേഷ്ടം എടുത്തു ദുരുപയോഗം ചെയ്യുന്ന അവസ്ഥയും കുറഞ്ഞിട്ടുണ്ട്. പാതയോരങ്ങളിൽ പോലും യാതൊരു വിധ മാനദണ്ധങ്ങളുമില്ലാതെ സിം കാർഡുകൾ യഥേഷ്ടം വിൽപ്പന നടത്തുന്ന നിരവധി സംഘങ്ങൾ ഈ മേഖലയിൽ സജീവമായിരുന്നു. പാസ്പോർട്ടിന്റെയോ സിപി ആറിന്റെയോ കോപ്പി മാത്രം നൽകിയാൽ സിം കാർഡുകൾ യഥേഷ്ടം ലഭ്യമായിരുന്നതിനാൽ ആവശ്യത്തിനും അനാവശ്യത്തിനും സിംകാർഡുകൾ എടുക്കുന്ന സ്ഥിതിയും രാജ്യത്തുണ്ടായിരുന്നു. സിം കാർഡുകൾ നൽകുന്പോൾ പലപ്പോഴും തിരിച്ചറിയൽ രേഖയിൽ വേണ്ട പരിശോധനപോലും നടത്തുന്നത് കുറവായിരുന്നു. ഈയൊരവസ്ഥ മുതലെടുത്താണ് പലരും വ്യാജ കണക്ഷൻ എടുത്തതും നിരപരാധികളായവർ നിയമക്കുരുക്കിൽ പെടുകയും ചെയ്തിരുന്നത്. 

പോസ്റ്റ് പെയ്‌ഡ്‌ കണക്ഷനുകൾക്ക് കന്പനികൾ ടാർജറ്റ് നൽകിയിരുന്ന സെയിൽസ് എക്സിക്യൂട്ടീവുകളിൽ പലരും അവരുടെ ടാർജറ്റ് തികയ്ക്കാനായി ലഭ്യമാകുന്ന രേഖകളിൽ എല്ലാം കണക്ഷനുകൾ യഥേഷ്ടം നൽകിപ്പോന്നിരുന്നതും ഇത്തരം സംഭവങ്ങൾ വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇതിൽ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരായിരുന്നു ഏറ്റവും കൂടുതൽ കബളിപ്പിക്കപ്പെട്ടിരുന്നത്. ഇന്ത്യൻ എംബസിയിലും ടെലിഫോൺ റെഗുലേറ്ററി അതോറിറ്റിയിലും ഇത്തരത്തിൽ കബളിപ്പിക്കപ്പെടുന്നവരുടെ പരാതികൾ നാൾക്ക് നാൾ ലഭിച്ചു തുടങ്ങിയതോടെ യാണ് ടെലിഫോൺ റെഗുലേറ്ററി അഥോറിറ്റി മൊബൈൽ കണക്ഷൻ എടുക്കുന്നവർക്ക് വിരലടയാളം നിർബന്ധമാക്കിയത്.

You might also like

Most Viewed