മലബാർ ഗോ­ൾ­ഡ് ആന്റ് ഡയമണ്ട്സിന് റീ­ട്ടെ­യിൽ ജ്വല്ലർ ഇന്ത്യ അവാ­ർ­ഡ് ലഭി­ച്ചു­


മനാമ : പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന് റീട്ടെയിൽ ജ്വല്ലർ ഇന്ത്യ അവാർഡ് ലഭിച്ചു. ഡയമണ്ട്, സ്വർണ്ണ വിപണിയിലെ മികച്ച സംഭാവനയ്ക്ക് ജെം ആന്റ് ജ്വല്ലറി സ്‌പോർട്ട് കൗൺസിൽ ഏർപ്പെടുത്തിയ അവാർഡാണ് മലബാർ ഗോൾഡിന് ലഭിച്ചത്. 

ജെം ആന്റ് ജ്വല്ലറി സ്‌പോർട്ട് കൗൺസിൽ പ്രസിഡണ്ട് പ്രവീൺ ശങ്കർ പാണ്ധെയിൽ നിന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് അവാർഡ് സ്വീകരിച്ചു. മുംബൈയിൽ വെച്ച് നടന്ന ചടങ്ങിൽ ഹരികൃഷ്ണ എക്സ്പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഗ്യാൻ ശ്യാം ധോലാകിയ, മലബാർ ഗോൾഡ് ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ശാംളാൽ അഹമ്മദ് എം.പി, ഇന്ത്യ ഓപ്പറേഷൻസ് മാനേജർ അഷേർ, ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ അബ്ദുൽ സലാം കെ.പി തുടങ്ങിയവരും സംബന്ധിച്ചു.

You might also like

Most Viewed