ലോ­ട്ടറി­ അടി­ച്ചതാ­യി വ്യാ­ജ സന്ദേ­ശം


മനാമ : ലോട്ടറി അടിച്ചതായുള്ള വാട്സ്ആപ് സന്ദേശം പലർക്കും ലഭിക്കുന്നതായി റിപ്പോർട്ട്. വാട്സ്ആപ്പിൽ വരുന്ന സന്ദേശം വിവ കന്പനിയുടെ ലോഗോ അടക്കമുള്ള സന്ദേശമായാണ് പലർക്കും എത്തുന്നത്. 20000 ദിനാർ ലോട്ടറി അടിച്ചെന്നും വിശദ വിവരങ്ങൾക്കായി അതെ വാട്ട്സ്ആപ് നന്പറിൽ തിരിച്ചു വിളിക്കണമെന്നുമാണ് സന്ദേശത്തിൽ പറയുന്നത്.

കഴിഞ്ഞ ദിവസം പ്രവാസികളായ ചിലർക്ക് ഇത്തരത്തിൽ ചില സന്ദേശങ്ങൾ വന്നതോടെ വാട്ട്സ്ആപ് നന്പറിൽ വിളിച്ചപ്പോൾ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ നൽകുവാനാണ്‌ മറുതലയ്ക്കൽ നിന്ന് ആവശ്യപ്പെടുന്നതെന്ന് ഇത്തരത്തിൽ സന്ദേശം ലഭിച്ച ഒരു മലയാളി പറഞ്ഞു. കുറച്ച് നാളുകൾക്ക് മുൻപ് സമാനമായ സംഭവങ്ങൾ ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ ഇത് വ്യാജ സന്ദേശമാണെന്ന് തിരിച്ചറിഞ്ഞതിനാൽ പലരും തിരിച്ചു വിളിച്ചില്ല. ഇങ്ങനെ ഒരു ലോട്ടറിയുടെ കാര്യം തങ്ങൾക്ക് അറിവില്ലെന്ന് മുൻപ് തന്നെ വിവ കന്പനി വ്യക്തമാക്കുകയും ചെയ്തിരുന്നു.

You might also like

  • Al Hilal Hospital
  • BFC
  • Modern Exchange
  • KIMS

Most Viewed