ഹി­പ്നോ­ട്ടി­ക്സ് ഡാ­ൻ­സ് ക്രൂ­ ശ്രദ്ധേ­യമാ­കു­ന്നു­


മനാമ : വേഗതയോടെയും കൃത്യമാർന്ന ചുവടുവെപ്പുകളോടെയും പുതിയ തലമുറയുടെ ഗാനങ്ങൾക്കൊപ്പം വിസ്മയകരമായ നൃത്തപരിപാടികൾ അവതരിപ്പിക്കുന്നതിലൂടെ ബഹ്‌റൈനിലെ ഹിപ്നോട്ടിക് സ്ക്രൂ എന്ന ഡാൻസ് ട്രൂപ്പ് ശ്രദ്ധേയമാകുന്നു. ബഹ്‌റൈനിലെ അറിയപ്പെടുന്ന സിനിമാറ്റിക് നൃത്ത കലാകാരൻ ഫൽസാദിന്റെ നേതൃത്വത്തിൽ 2014ൽ ആരംഭിച്ച ഡാൻസ് ട്രൂപ്പാണ് ഇപ്പോൾ പ്രവാസികളുടെ ഇടയിലും സ്വദേശി പരിപാടികളിലും സജീവ സാന്നിധ്യമായിരിക്കുന്നത്. 

ഏകദേശം 20ഓളം കലാകാരന്മാരാണ് ട്രൂപ്പിൽ പരിശീലനം നേടി വിവിധ പരിപാടികളിൽ ചുവടു വെയ്ക്കുന്നത്. കൂടാതെ വളർന്ന് വരുന്ന പ്രതിഭകൾക്ക് ഹിപ്നോട്ടിക്സ് ഗ്രൂപ്പ് പരിശീലനവും നൽകി വരുന്നുണ്ട്. 

ബഹ്‌റൈനിലെ പ്രവാസികൾ നടത്തുന്ന മിക്ക താര നിശകൾക്കും ഹിപ്നോട്ടിക്സ് ഗ്രൂപ്പാണ് ചുവടുവെയ്ക്കുന്നത്. മമ്മൂട്ടി, ദുൽകർ മോഹൻലാൽ തുടങ്ങിയവരെ കൂടാതെ അൽകാ യാഗ്നിക്, കുമാർ സാനു ഷോയിലും ഹിപ്നോട്ടിക് ഗ്രൂപ്പ് ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച െവച്ചത്. പ്രമുഖ ടെലിവിഷൻ ചാനലുകളായ അമൃതാ ടി.വി സൂപ്പർ ഡാൻസ്, ഏഷ്യാനെറ്റ് തകധിമി, കൈരളി താരോത്സവം തുടങ്ങിയവയിലെല്ലാം ബഹ്റൈനിൽ നിന്നും പങ്കെടുത്ത പ്രതിഭകളെ പരിശീലിപ്പിക്കുകയും അവരുടെ പരിപാടികളിൽ വേദയിൽ നൃത്തം ചെയ്യാനും ഹിപ്നോട്ടിക്സ് ഗ്രൂപ്പിന് അവസരം ലഭിച്ചതായി ട്രൂപ്പിന്റെ സാരഥി ഫൽസാദ് പറഞ്ഞു.

അദാരി പാർക്കിൽ െവച്ച് നടന്ന ജൂൺ സ്റ്റാർ ഹിപ് ഹോപ്പ് ഡാൻസ് മത്സരത്തിലും സമ്മാനാർഹരായത് ഫൽസാദ് നയിച്ച ടീം ആയിരുന്നു. ഫൽസാദ് ഒറ്റയ്ക്ക് നടത്തുന്ന ഫയർ ഡാൻസീനും ഇപ്പോൾ വേദികൾ ലഭിച്ചു വരുന്നു. സിനിമാറ്റിക്, ബോളിവുഡ്, ഹിപ്പ് ഹോപ്പ്, സൽസാ മിക്സ് തുടങ്ങിയവയാണ് ഇപ്പോൾ യുവതലമുറയ്ക്ക് ഹരമെന്നും ഓരോ കാലത്തും അതിനനുസരിച്ച് പരിഷ്‌കരിച്ച ഐറ്റങ്ങൾ തന്നെ അവതരിപ്പിക്കാറുണ്ടെന്നും ഫൽസാദ് പറഞ്ഞു. സൗദി ആസ്ഥാനമായുള്ള പിക്കാഡോപ്പ് സോഫ്റ്റ്‌വെയർ കന്പനിയുടെ ലോഞ്ചിംഗിന് വേണ്ടി ബഹ്‌റൈൻ സിറ്റി സെന്ററിൽ നാല് ദിവസങ്ങളിലായി നടത്തിയ ഫ്‌ളാഷ് മോബ് സ്വദേശികൾ അടക്കമുള്ളവരെ ആകർഷിച്ചതും അതിലൂടെ ലഭിച്ച അംഗീകാരവും ഗ്രൂപ്പിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് താങ്ങായി. ഇപ്പോൾ വിവിധ സംഘടനകളുടെ കീഴിൽ നിരവധി കുട്ടികൾ നൃത്തം അഭ്യസിക്കുന്നുണ്ടെന്നും ഹിപ്നോട്ടിക്സ് ഡാൻസ് ടീം പറഞ്ഞു.

You might also like

Most Viewed