4 പി­.എം ന്യൂസ് - ബഹ്റൈൻ കേരളീയ സമാജം ‘ഐ കു­ക്ക് ’ പാ­ചക മത്സരം ആഗസ്റ്റ് 20ന്


മനാമ : ഓണാഘോഷങ്ങളുടെ ഭാഗമായി 4 പി.എം ന്യൂസും ബഹ്‌റൈൻ കേരളീയ സമാജവും സംയുക്തമായി സംഘടിപ്പിക്കുന്ന പാചക മത്സരം ‘ഐ കുക്ക്’ ആഗസ്റ്റ് 20ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് നടത്തുന്നു. 

സ്ത്രീ പുരുഷ ഭേദമന്യേ ആർക്കും പങ്കെടുക്കാവുന്ന മത്സരത്തിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്കാണ് പ്രവേശനം ഉണ്ടാവുക. വൈകീട്ട് 6:30ന് മത്സരം ആരംഭിക്കും. നോൺ വെജിറ്റേറിയൻ മെയിൻ കോഴ്‌സും ഒരു സ്വീറ്റ് വിഭവവും ഉണ്ടാക്കണം. ചേരുവകളെല്ലാം സംഘാടകർ നൽകും. അതുപയോഗിച്ചാണ് പാചകം ചെയ്യേണ്ടത്. വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി കോ-ഓർഡിനേറ്റർ മാരായ മോഹിനി തോമസ് (39804019), ഷിജിത്ത് (38444687) എന്നിവരെ വിളിക്കാവുന്നതാണ്.

You might also like

  • Al Hilal Hospital
  • BFC
  • Modern Exchange
  • KIMS

Most Viewed