ജീ­വകാ­രു­ണ്യപ്രവർ­ത്തനവു­മാ­യി­ മമ്മൂ­ട്ടി­ ഫാ­ൻ­സ്‌ അസോസിയേഷൻ


മനാമ : മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ ദിനം അദ്ദേഹത്തിന്റെ ബഹ്‌റൈനിലെ ഫാൻസ്‌ ജീവകാരുണ്യ പ്രവർ‍ത്തനങ്ങൾ‍ സംഘടിപ്പിച്ച് ആഘോഷിച്ചു. 

ബഹ്റൈനിൽ‍ വവിധ മേഖലകളിലുള്ള തൊഴിലാളികൾ‍ക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങളും നിത്യോപയോഗ സാധനങ്ങളും നൽകികൊണ്ടായിരുന്നു മമ്മൂട്ടി ഫാൻ‍സ്‌ പ്രിയ താരത്തിന്‍റെ പിറന്നാൾ‍ ആഘോഷിച്ചത്. അൽ സാദ് പവർ പ്രോജക്റ്റ് കന്പനിയുടെ സിത്രയിലുള്ള ക്യാന്പിൽ‍ വെച്ച നടത്തിയ പരിപാടി ക്യാന്പ്‌ മാനേജർ‍ ശശി ഉദ്ഘാടനം ചെയ്തു. 

ബഹ്‌റൈൻ മമ്മൂട്ടി ഫാൻസ്‌ ആന്റ് വെൽഫയർ അസോസിയേഷൻ പ്രസിഡണ്ട്‌ റൈസ് ആദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അൻവർ‍ സ്വാഗതവും വൈസ് പ്രസിഡണ്ട് സിജോ ജോസ് നന്ദിയും പറഞ്ഞു.

You might also like

Most Viewed