കു­വൈ­ത്തിൽ ഇനി ­മു­തൽ വി­ദേ­ശി­കൾ­ക്ക് തൊ­ഴി­ൽ ­നി­യമനം നൽ­കി­ല്ലെ­ന്ന് നഗരസഭ


കുവൈത്ത് സിറ്റി : വിദേശികൾക്ക് ഇനിമുതൽ തൊഴിൽ നിയമനം നൽകില്ലെന്ന് കുവൈത്ത് നഗരസഭ അറിയിച്ചു. നഗരസഭക്ക് കീഴിൽ ജോലി ചെയ്യുന്ന മുഴുവൻ വിദേശികളുടെയും ബയോഡാറ്റയും അവരുടെ ജോലിയുമുൾപ്പടെയുള്ള വിശദാംശങ്ങൾ ലഭ്യമാക്കാൻ നഗരസഭ ഡയറക്ടർ ജനറൽ എൻജിനീയർ അഹ്മദ് അൽ മൻഫൂഇ ഭരണകാര്യ ധനകാര്യ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാഥമിക കണക്ക് പ്രപകാരം നഗരസഭയിൽ വിദേശ തൊഴിലാളികളുടെ എണ്ണം വളരെ കൂടുതലാണ്.

നിശ്ചിത യോഗ്യത സർട്ടിഫിക്കറ്റുകൾ ഇല്ലാത്തവരെയും കൂടുതലുള്ള ജീവനക്കാരുടെയും പിരിച്ചുവിടാനാണ് തീരുമാനം. ഇത്തരം ജീവനക്കാരുടെ കരാർ പരിശോധിക്കാനും അവരുടെ ആനുകൂല്യങ്ങളും ബോണസുകളും നിർത്തലാക്കാനും നഗരസഭ നിർദ്ദേശം നൽകിയിട്ടുണ്ട്. കരാർ കാലാവധി പൂർത്തിയാക്കിയവരെയും നഗരസഭക്ക് ഇനി സേവനം ആവശ്യമില്ലാത്തവരെയും പിരിച്ചുവിടുന്നതിനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഇനി വിദേശികളെ ജോലിക്കെടുക്കേണ്ടെന്ന നിലപാട് നഗരസഭ എടുത്തത്.

എന്നാൽ നടപടി ടെലിവിഷൻ മേഖലയെ ഒട്ടുംതന്നെ ബാധിക്കില്ലെന്ന് വാർത്താ വിതരണ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി മാജിദ് അൽ ജസ്സാഫ് പ്രസ്താവനയിൽ അറിയിച്ചു. കഴിവുറ്റ കുവൈത്തി യുവാക്കൾ ഉള്ളതിനാൽ വാർത്താ വിതരണ മന്ത്രാലയം വിദേശികളെ ആശ്രയിക്കുന്നില്ല. കുവൈത്തി യുവാക്കളിൽ മികച്ച വിശ്വാസമുണ്ട്. വെളിച്ച സംവിധാനം, ശബ്ദ സംവിധാനം, കാമറ തുടങ്ങിയ മേഖലകളിൽ അവർക്ക് മികച്ച പരിശീലനം നൽകാനൊരുങ്ങുകയാണ് മന്ത്രാലയയെന്നും അദ്ദേഹം വ്യക്തമാക്കി. ഇതേത്തുടർന്ന് മന്ത്രാലയത്തിലെ ബൃഹത് പദ്ധതിയായ മൊണ്ടാഷ് സെന്റർ ഉടൻ തുറക്കുമെന്ന് മാജിദ് അൽ ജസ്സാഫ് വ്യക്തമാക്കി. എഡിറ്റിംഗ്, കളർ കറക്ഷൻ, ഗ്രാഫിക്സ്, ശബ്ദം എന്നിവയിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്ന 37 എഡിറ്റിംഗ് കേന്ദ്രങ്ങൾ ഉൾപ്പെട്ടതാണ് മൊണ്ടാഷ് സെന്ററെന്നും ഈ മേഖലയിലെ മൊത്തത്തിലുള്ള തൊഴിൽ ആസൂത്രണത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.

You might also like

Most Viewed