ഷെ­യ്ഖ് തലാ­ലി­നെ­ ഉപആഭ്യന്തര മന്ത്രി­യാ­യി­ നി­യമി­ച്ചു­


മനാമ : ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസാ അൽ ഖലീഫ, ഷെയ്ഖ് തലാൽ ബിൻ മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫയെ ഉപആഭ്യന്തര മന്ത്രിയായി നിയമിച്ചു. രാജകീയ ഉത്തരവിലൂടെ പുതുതായി നിയമിതനായ ഉപആഭ്യന്തര മന്ത്രി ചുമതലയേറ്റ ശേഷം ക്യാബിനറ്റ് മീറ്റിംഗിൽ പങ്കെടുക്കും.

അതേസമയം ദേശീയ സുരക്ഷാ ഏജൻസി പുനഃസംഘടിപ്പിക്കുകയും ലഫ്റ്റനന്റ് ജനറൽ ആദിൽ ബിൻ ഖലീഫ അൽ ഫാദേലിനെ പ്രസിഡണ്ടായി നിയമിക്കുകയും ചെയ്തു. 2017−ലെ 51−ാം നിയമ പ്രകാരം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന അന്ന് മുതൽ നിയമനം പ്രാബല്യത്തിൽ വരും.

You might also like

Most Viewed