ഇൻ­ഫോ­ർ­മേ­ഷൻ ഇ-ഗവേ­ർ­ണൻ­സ് വ്യവസ്ഥ ഭേ­ദഗതി­ രാ­ജാവ് അംഗീ­കരി­ച്ചു­


മനാമ : ഷൂറ, റെപ്രസന്റേറ്റീവ് കൗൺസിലുകളുടെ അംഗീകാരത്തിന് ശേഷം ഇൻഫോർമേഷൻ ഇ-ഗവേർ‍ണൻസ് ഇടപാടുകൾ സംബന്ധിച്ച് ഡിക്രീ ലോ 28/2002ലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതിനുള്ള 34/2017 നിയമം ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവ് അംഗീകരിച്ചു. ‘അധികാരികൾ’ എന്ന പദത്തിന് പകരം ‘മന്ത്രാലയം’ എന്ന പദം നിർബ്ബന്ധിതമാക്കുമെന്നും ‘സി.ഇ.ഒ’ എന്നത് ‘മന്ത്രി’ എന്നും ആക്കുമെന്നും നിയമത്തിൽ വ്യക്തമാക്കുന്നു.

വ്യവസ്ഥകൾ, നിയന്ത്രണങ്ങൾ, ശിക്ഷകൾ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ, ആർട്ടിക്കിൾ 2, 3 എന്നിവയിൽ വ്യക്തമായി നിർവ്വചിച്ചിട്ടുണ്ട്. നാലാമത്തേയും അവസാനത്തേയും ആർട്ടിക്കിളുകളിൽ പരാമർശിച്ചിട്ടുള്ള പ്രധാനമന്ത്രിയും മന്ത്രിമാരും, അവരുടെ അധികാരങ്ങൾ എന്നിവ വ്യാഴാഴ്ച ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന് ശേഷം പ്രാബല്യത്തിൽ വരും.

You might also like

Most Viewed