ബി­.കെ­.എസ് സംഘശക്തി­ പു­രസ്കാ­രം രമേ­ശൻ പാ­ലേ­രി­ക്ക്


മനാമ: ബഹ്‌റൈൻ കേരളീയ സമാജം എഴുപതാം വാർഷികത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ നിന്നുള്ള മലയാളികളെ ആദരിക്കുന്നതിന്റെ ഭാഗമായി നൽകുന്ന അവാർഡ് സഹകരണ രംഗത്ത് മികച്ച നേട്ടങ്ങൾ കൊയ്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സാരഥി രമേശൻ പാലേരിക്ക് നൽകും.

ഒക്ടോബർ 20ന് വൈകീട്ട് 6 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിൽ െവച്ച് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ െവച്ച് പൊതുമരാമത്ത്, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ അവാർഡ് നൽകും. അവാർഡ് ദാന ചടങ്ങിനോടനുബന്ധിച്ച് ചിത്ര അയ്യരും സംഘവും നയിക്കുന്ന സംഗീത നിശയും ഉണ്ടാകും. 

കോഴിക്കോട് യു.എൽ സൈബർ പാർക്ക്, ഐ.ടി, ഹാൻഡി ക്രാഫ്റ്റ്‌സ്, ഓർഗാനിക് ഫാമിംഗ്, കുറഞ്ഞ ചിലവിലുള്ള വീടുകളുടെ നിർമ്മാണം, കലാഗ്രാമം തുടങ്ങി നിരവധി പേർക്ക് തൊഴിൽ നൽകുന്നതടക്കമുള്ള മികച്ച സംരംഭങ്ങളാണ് സഹകരണമേഖലയിലൂടെ ഊരാളുങ്കൽ സൊസൈറ്റി നേടിയെടുത്തത്. 

സൊസൈറ്റിയുടെ പ്രസിഡണ്ടായ പാലേരി രമേശന് ഇന്ദിരാഗാന്ധി സദ്ഭാവനാ അവാർഡ്, ഇന്ത്യയിലെ മികച്ച സഹകരണ സംഘത്തിനുള്ള അവാർഡ്, നാഷണൽ കോ-ഓപ്പറേറ്റീവ് യൂണിയൻ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങളും ഇതിന് മുൻപ് ലഭിച്ചിട്ടുണ്ട്.

You might also like

Most Viewed