ഇന്ത്യൻ സ്‌കൂൾ ഫെ­യർ ഒരു­ക്കങ്ങൾ പുരോഗമിക്കുന്നു­


മനാമ: ഇന്ത്യൻ സ്‌കൂൾ മെഗാഫെയറിനുള്ള അവസാന വട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നു. പ്രധാന വേദിയുടെയും സ്റ്റാളുകളുടെയും ജോലികൾ ഗൾഫ് അലീഡ് കന്പനിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. രക്ഷിതാക്കളെ ഏൽപ്പിച്ച ടിക്കറ്റുകളുടെ വിൽപ്പന അവസാന ഘട്ടത്തിലാണ്. നിരവധി രക്ഷിതാക്കൾ ഏൽപ്പിച്ച ടിക്കറ്റുകൾ മുഴുവനും വിറ്റ് തീർത്തതായി സംഘാടകർ അറിയിച്ചു. 

നാളെ പിന്നണിഗായകൻ നകാഷ് അസീസ് നേതൃത്വം നൽകുന്ന നോർത്ത് ഇന്ത്യൻ സംഗീത നിശയും, മറ്റന്നാൾ പിന്നണി ഗായകരായ ശ്രീനിവാസനും ജോത്സ്യനയും വിഷ്ണു രാജും നയിക്കുന്ന സൗത്ത് ഇന്ത്യൻ സംഗീത നിശയും നടക്കും. ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളുടെയും മുൻ വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികൾ ഫെയറിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ മേഖലയിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ പ്രദർശനവും ഫുഡ്‌ഫെസ്റ്റിവലും അടക്കം നിരവധി പരിപാടികൾ ഫെയറിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. വിൽപ്പന നടന്ന ടിക്കറ്റുകളിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യവാന്മാർക്ക് സയാനി മോട്ടോഴ്‌സ് നൽകുന്ന കാർ ഉൾപ്പടെ നിരവധി സമ്മാനങ്ങൾ ലഭിക്കും.

രണ്ട് ദിവസങ്ങളിലും വൈകീട്ട് ആറ് മണി മുതൽ പതിനൊന്ന് മണി വരെയാണ് മെഗാ ഫെയർ നടക്കുക. വിപുലമായ പാർക്കിങ് സൗകര്യമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ സ്‌കൂളിന് സമീപമുള്ള ഇസാടൗൺ നാഷണൽ േസ്റ്റഡിയത്തിൽ പാർക്കിങ് സൗകര്യം ഒരുക്കാൻ മന്ത്രാലയത്തിൽ നിന്നുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ പറഞ്ഞു.

ഫെയറിൽ നിന്ന് ലഭിക്കുന്ന വരുമാനം മുഖ്യമായും ഉപയോഗിക്കുന്നത് സ്‌കൂൾ നടത്തിവരുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്കും, അദ്ധ്യാപകരുടെ ക്ഷേമപ്രവർത്തനങ്ങൾക്കുമാണ്. പ്രവാസി സമൂഹം അതിഗുരുതരമായ സാന്പത്തിക പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ ഫീസ് ഉയർത്തുക എന്നത് പ്രായോഗികമല്ല. അതുകൊണ്ടാണ് ഇത്തരം സംരംഭങ്ങൾ ഉപയോഗിച്ച് സ്‌കൂൾ നേരിടുന്ന സാന്പത്തിക പ്രതിസന്ധി മറികടക്കുവാൻ ശ്രമിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.

You might also like

Most Viewed