ദീ­പാ­വലി­ ആഘോ­ഷങ്ങൾ­ക്കാ­യി­ ലു­ലു­ ഒരു­ങ്ങി­


മനാമ: ദീപാവലിയെ വരവേൽക്കാൻ ലുലു ഹൈപ്പർ മാർക്കറ്റുകൾ സജ്ജമായി. ആഘോഷത്തോട‌നുബന്ധിച്ച് വിശ്വാസികൾ ഒരുക്കുന്ന പ്രത്യേക മധുര പലഹാരങ്ങൾക്ക് വേണ്ടി ദനാമാളിൽ പാരന്പര്യ രീതിയിലുള്ള ഡിസൈനിങ്ങോടെ  പ്രത്യേകം കൗണ്ടർ ഒരുക്കിയിട്ടുള്ളതായി മാനേജ്മെന്റ് അറിയിച്ചു. നാളെ വൈകീട്ട് 7 മണിക്ക് ദനാമാളിൽ പ്രത്യേക പരിപാടികളും ഒരുക്കുമെന്ന് റീജ്യണൽ ഡയറക്ടർ ജൂസർ രൂപവാല അറിയിച്ചു. 

50ഓളം വ്യത്യസ്ത മധുര പലഹാരങ്ങളും 30 തരത്തിലുള്ള ഉപ്പ് രസമുള്ള സ്നാക്കുകളുമാണ് ഈ ആഘോഷത്തിന് വേണ്ടി പ്രത്യേകമായി തയ്യാർ ചെയ്തിരിക്കുന്നത്.

You might also like

Most Viewed