കേ­രള സോ­ഷ്യൽ ആന്റ് കൾ­ച്ചറൽ അസോ­സി­യേ­ഷൻ ഓണാ­ഘോ­ഷം ഇന്ന്


മനാ­മ: കേ­രള സോ­ഷ്യൽ ആന്റ് കൾ­ച്ചറൽ അസോ­സി­യേ­ഷൻ ഓണാ­ഘോ­ഷം വി­പു­ലമാ­യ പരി­പാ­ടി­കളോ­ടെ­ ഇന്നും നാളെയുമായി ബഹ്റൈൻ കേ­രളീ­യ സമാ­ജം ഡയമണ്ട്‌ ജൂ­ബി­ലി­ ഹാ­ളിൽ നടക്കും. വൈ­കീ­ട്ട്‌ 8 മണി­ക്ക്‌ പ്രശസ്ത സംഗീ­തജ്ഞനും ചലചി­ത്ര പി­ന്നണി­ഗാ­യകനു­മാ­യ അനു­ വി­. കടമ്മനി­ട്ട അവതരി­പ്പി­ക്കു­ന്ന ‘ദേ­വരാ­ഗം’ സംഗീ­ത പരി­പാ­ടി­യും അതോ­ടൊ­പ്പം കാ­ഞ്ചി­ കാ­മകോ­ടി­ ആസ്ഥാ­ന മൃ­ദംഗവി­ദ്വാൻ പട്ടം നേ­ടി­യ കടമ്മനി­ട്ട മനു­ വി­. സു­ദേവ്‌ നയി­ക്കു­ന്ന ‘വാ­ദ്യസമന്വയവും’ അരങ്ങേ­റും. നാളെ രാ­വി­ലെ­ 10 മണി മു­തൽ വി­വി­ധ കലാ­പരി­പാ­ടി­കളും 11:30 മു­തൽ ഓണസദ്യയും നടക്കും. പ്രശസ്ത പാ­ചക വി­ദഗ്ദ്ധൻ ശ്രീ­ഭദ്ര ജയന്റെ­ നേ­തൃ­ത്വത്തിലുള്ള സംഘമാണ്‌ ഓണസദ്യ ഒരു­ക്കു­ന്നത്‌.
സദ്യകൂ­പ്പണു­കൾ­ക്കും കൂ­ടു­തൽ വി­വരങ്ങൾ­ക്കും 33470200, 36441548, 39134421, 39164732, എന്നീ­ നന്പറു­കളിൽ വി­ളി­ക്കാ­വു­ന്നതാ­ണ്‌. കൂ­പ്പണു­കൾ ബഹ്റൈൻ കേ­രളീയസമാ­ജത്തി­ലെ­ പ്രത്യേ­ക കൗ­ണ്ടറി­ലും, കെ­.എസ്.സി­.എ ഓഫീ­സി­ലും ലഭ്യമാ­ണ്‌.

You might also like

Most Viewed