ഐ.വൈ­.സി­.സി­യു­ടെ­ ആഭി­മു­ഖ്യത്തിൽ ഷൂ­ട്ട്ഔട്ട് ടൂ­ർ­ണ്ണമെ­ന്റ്


മനാമ: ഐ.വൈ.സി.സി ടൂബ്ലി-സൽമാബാദ് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഷൂട്ട്ഔട്ട് ടൂർണ്ണമെന്റ് സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഒൻപത് ഏരിയകളെ പങ്കെടുപ്പിച്ച് കൊണ്ട് ഇന്റേണൽ മത്സരമാണ് സംഘടിപ്പിക്കുന്നത്. ഒക്ടോബർ 13ന് വൈകീട്ട് 4 മണിക്ക് സൽമാബാദിൽ സ്ഥിതി ചെയ്യുന്ന ഗൾഫ് എയർ ക്ലബ്ബിന്റെ ഗ്രൗണ്ടിൽ വെച്ചാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഒൻപത് ഏരിയ ടീമുകളെ വിവിധ പൂളുകളായി തിരിച്ചാണ് മത്സരം നടക്കുക. മത്സരം കാണുവാൻ ബഹ്‌റൈനിലെ എല്ലാവരെയും ക്ഷണിക്കുന്നതായി  ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് രാജൻ ബാബു (35575969), നിതിൻ (36720830), സേവ്യർ (39349181) എന്നിവരുമായി ബന്ധപ്പെടുക.

You might also like

Most Viewed