പെ­ട്രോ­ളിന് പകരം ഡീ­സൽ ഒഴി­ച്ചു­; ബഹ്‌റൈനിൽ പന്പ് ജീ­വനക്കാ­രനെ­തി­രെ­ പരാ­തി­


മനാമ: മുഹറഖ് ഗവർണറേറ്റിലെ ഒരു പ്രധാന ഇന്ധന േസ്റ്റഷനിലെ ജീവനക്കാരന്റെ പിശക്, ഈ ആഴ്ച പല വാഹനങ്ങൾക്കും നാശനഷ്ടങ്ങൾ വരുത്തി. ബഹ്‌റൈൻ പെട്രോളിയം കന്പനിയായ ബാപ്കോയിലെ ഹിദ് കൺസ്യൂമർ കോ-ഓപ്പറേറ്റീവ് അസോസിയേഷൻ നടത്തുന്ന ഇന്ധന േസ്റ്റഷനിലെ ജോലി പരിചയമില്ലാത്ത ഒരു ജീവനക്കാരാണ് ജയ്‌ദ്‌ ഇന്ധനം നിറക്കേണ്ട ടാങ്കിൽ ഡീസൽ നിറച്ചത്. 

കുറഞ്ഞത് അഞ്ച് വാഹനങ്ങളാണ് ഇത്തരത്തിൽ തകരാറിലായത്. ഇതേത്തുടർന്ന് മൂന്ന് ഡ്രൈവർമാർ ഹിദ് പോലീസ് േസ്റ്റഷനിൽ ഇന്ധന േസ്റ്റഷനെതിരെ പരാതിപ്പെട്ടിട്ടുണ്ട്. ഇന്ധന േസ്റ്റഷനിലെ നിരീക്ഷണ ക്യാമറയിൽ നിന്നും ജീവനക്കാരന് തെറ്റ് സംഭവിച്ചതിന് തെളിവ് ലഭിച്ചിട്ടുണ്ട്.

ഡീസലും ജയ്‌ദ്‌ ഇന്ധനവും തമ്മിൽ കൂടിക്കലർന്ന സാഹചര്യത്തിൽ ജയ്‌ദ്‌ ഇന്ധനം ഉപഭോക്താക്കൾക്ക് നൽകുന്നത് താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. ബാപ്‌കോ ജയ്‌ദ്‌ ഇന്ധനത്തിനായുള്ള ടാങ്ക് ശുദ്ധീകരിച്ച്, അതിൽ ഡീസലിന്റെ അംശം ഇല്ലെന്ന് ഉറപ്പ് വരുത്തുന്നതിനായുള്ള ലാബ് ടെസ്റ്റുകൾ നടത്തുകയാണ്. ജയ്‌ദ്‌ ഇന്ധനം േസ്റ്റഷനിൽ ഉടൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുംതാസ്, ഡീസൽ പന്പുകളെ ഈ പ്രശ്നം ബാധിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

തിങ്കളാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. ബാപ്കോയിലെ മിശ്രിതമായ ഇന്ധനത്താൽ നഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകുമെന്നും അധികൃതർ അറിയിച്ചു. 36668483, 39468629 എന്നീ നന്പറുകളിൽ ബാപ്‌കോയിലെ അധികൃതരുമായി നേരിട്ട് ബന്ധപ്പെടാൻ സാധിക്കുന്നതാണെന്നും അറിയിച്ചു.

You might also like

Most Viewed