ബഹ്‌റൈൻ വി­മാ­നത്താ­വള വി­കസനം ത്വരി­തഗതി­യിൽ


മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം ഇപ്പോഴുള്ളതിന്റെ നാലിരട്ടി സൗകര്യങ്ങളോടെ വികസിപ്പിക്കുന്നതിന്റെ  ജോലി ത്വരിതഗതിയിൽ പുരോഗമിക്കുന്നു.വിമാനത്താവളങ്ങളുടെ ആവശ്യകതകൾ വികസിപ്പിക്കുന്നതിലൂടെ അതിന്റെ രൂപകൽപ്പനയിലും പല മാറ്റങ്ങളും ഭാവിയിൽ ഉണ്ടാവും. യാത്രക്കാരുടെ ടെർമിനൽ കെട്ടിടങ്ങളുടെ ഡിസൈൻ ആശയങ്ങളിലും ഒരു ദശകത്തിനുള്ളിൽ വലിയ മാറ്റങ്ങൾ വരുമെന്നും വിദഗ്ദ്ധൻ പറഞ്ഞു.

യാത്രക്കാർക്കും വിമാനങ്ങൾക്കും വേണ്ടിയുള്ള ആവശ്യങ്ങൾ നിറവേറ്റാൻ വിമാനത്താവളങ്ങൾ കൂടുതൽ കരുത്താർജിക്കേണ്ടിയിരിക്കുന്നുവെന്നും ഇതിന്റെ ഫലമായി രൂപകൽപ്പനയിൽ വലിയ മാറ്റമുണ്ടാക്കേണ്ടതുണ്ടെന്നും എയർപോർട്ട്സ് അറേബ്യ കോൺഫറൻസ് ചെയർമാൻ, ദിയ എ അസിസ് തൗഫീഖി വ്യക്തമാക്കി. ഇന്നലെ എയർപോർട്ട് അറേബ്യൻ കോൺഫറൻസിന്റെ രണ്ടാമത്തെ എഡിഷനിൽ പങ്കെടുക്കവേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
 ആസൂത്രണം,  എയർപോർട്ട് ഡിസൈൻ, എയർപോർട്ട് എഞ്ചിനിയറിംഗ്, വാസ്തുവിദ്യ, ബാഗേജ് ഹാൻഡ്ലിംഗ് സിസ്റ്റം, ഇന്ധന സംവിധാനം, അവതരണം എന്നിവയെല്ലാം കോൺഫറൻസിൽ ചർച്ച ചെയ്തു. ഗതാഗത ടെലികമ്യൂണിക്കേഷൻ മന്ത്രി കമൽ ബിൻ അഹ്മദ് മുഹമ്മദിന്റെ നേതൃത്വത്തിൽ ബഹ്റൈൻ സൊസൈറ്റി ഓഫ് എൻജിനിയേഴ്സാണ് പരിപാടി സംഘടിപ്പിച്ചത്.
 
 

You might also like

Most Viewed