സ്വീ­കരണം നൽ‍­കു­ന്നു


മനാമ : ബഹ്റൈനിലെ ക്രിസ്ത്യൻ അപ്പോസ്തോലിക് സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യൻ‍ എക്യൂമിനിക്കൽ‍ കൗൺ‍സിലിന്റെ (കെ.സി.ഇ.സി) നേതൃത്വത്തിൽ‍ ബഹ്റൈനിലെത്തിയിരിക്കുന്ന മലങ്കര ഓർ‍ത്തഡോക്സ് സഭയിലെ സീനിയർ‍ മെത്രാപ്പോലീത്തയും ബോംബെ ഭദ്രാസനാധിപനുമായ ഗീവർ‍ഗ്ഗീസ് മാർ‍ കൂറിലോസ് മെത്രാപ്പോലീത്തായിക്കും മാർ‍ത്തോമ്മ സഭയുടെ ചെന്നൈ-−ബാംഗ്ലൂർ‍ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ‍ മക്കാറിയോസ് എപ്പിസ്കോപ്പായിക്കും സ്വീകരണം നൽ‍കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കെ.സി.ഇ.സി  പ്രസിഡണ്ട് റവ. ജോർ‍ജ്ജ് യോഹന്നാന്റെ അദ്ധ്യക്ഷതയിൽ‍ ചേരുന്ന യോഗത്തിൽ‍ ഒക്ടോബർ‍ 17ന് (ചൊവ്വാഴ്ച്ച) വൈകീട്ട് 5 മണിക്ക് ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർ‍ത്തഡോക്സ് കത്തീഡ്രലിൽ‍ െവച്ചാണ്‌ സ്വീകരണം നൽ‍കുക എന്ന്  സെക്രട്ടറി മൈക്കിൾ റ്റി.എം, ട്രഷറർ‍ ക്രിസോസ്റ്റം ജോസഫ് എന്നിവർ‍ അറിയിച്ചു.

You might also like

Most Viewed