ബ്രേവ് ഇ-ടി­ക്കറ്റിംഗ് ഗേ­റ്റ് വേ­ അവതരി­പ്പി­ക്കു­ന്നു­


മനാമ : ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുടെ മേല്‍നോട്ടത്തില്‍  നവംബർ 17ന് ബഹ്‌റൈൻ ഖലീഫ സ്പോർട്ട്സ് സിറ്റിയിൽ ബ്രേവ് 9 ചാന്പ്യൻഷിപ്പ് നടക്കും. 22 രാജ്യങ്ങളിൽ നിന്നുള്ള 32 അത്ലറ്റുകൾ പങ്കെടുക്കുന്ന മത്സരത്തിൽ 3 ചാന്പ്യൻഷിപ്പ് ടൈറ്റിലുകളാണ് ഉള്ളത്. 

ഗൾഫ് സഹകരണ കൗൺസിലിൽ സംഘടിപ്പിച്ച ഏറ്റവും വലിയ സമ്മിശ്ര ആയോധന കലയാണ് ബ്രേവ് 9. വിനോദ−കായികരംഗത്ത് ഉയർന്നുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇ−ടിക്കറ്റിംഗ് മാതൃകയ്‌ക്ക് മുൻഗണന നൽകുമെന്ന്  ബ്രേവ് കോംപറ്റ് ഫെഡറേഷൻ പ്രസിഡണ്ട് മുഹമ്മദ് ഷാഹിദ് അറിയിച്ചു.  ടിക്കറ്റുകൾ  www.bravefights.com/tickets/ എന്ന സൈറ്റിൽ ലഭ്യമാണ്. ആഗോളതലത്തിൽ ടിക്കറ്റിന്റെ ആവശ്യകത ഉയരുന്നതും, സുതാര്യതയുമാണ്  ഓൺലൈൻ ടിക്കറ്റ് വിൽപ്പനക്ക് ബ്രേവിനെ പ്രേരിപ്പിക്കുന്നത്.

You might also like

Most Viewed