ആദ്യ എയ്സ് മീ­ഡി­യ അവാ­ർ­ഡിന് എൻ­ട്രി­കൾ സ്വീ­കരി­ക്കു­ന്നു­


മനാമ : പ്രഥമ എയ്സ് മീഡിയ വാർഷിക അവാർഡ് ചടങ്ങ് നവംബർ 16ന് നടക്കും. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്പോർട്സിന്റെ പ്രഥമ ഡെപ്യൂട്ടി പ്രസിഡണ്ടും, ബഹ്റൈൻ അത്ലെറ്റിക്സ് അസോസിയേഷൻ പ്രസിഡണ്ടുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുടെ മേല്‍നോട്ടത്തിലാണ് അവാർഡ് ദാന ചടങ്ങുകൾ നടക്കുന്നത്. സീഫിലെ കെ.ഹോട്ടലിൽ വെച്ച് ഇത് സംബന്ധിച്ച് നടന്ന പത്രസമ്മേളനത്തിൽ കെ.എച്ച്.കെ ഹോള്‍ഡിങ്ങ് ചെയർമാൻ മുഹമ്മദ് ഷാഹിദാണ് ഇക്കാര്യം അറിയിച്ചത്. കെ.എച്ച്.കെ. മീഡിയ ഗ്രൂപ്പാണ് ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്. 

മാധ്യമ പ്രവർത്തനത്തിന്റെ എല്ലാ മേഖലകളിലും മികച്ച നേട്ടം കൈവരിച്ച വ്യക്തികൾക്കും സംഘടനകൾക്കും  അന്തർദേശീയ തലത്തിൽ അംഗീകാരം നൽകുന്നതിന് വേണ്ടിയാണ് അവാർഡ് സംഘടിപ്പിക്കുന്നതെന്നും മുഹമ്മദ് ഷാഹിദ് പറഞ്ഞു. 

മാർക്കറ്റിംഗ് ക്യാന്പയിൻ ഓഫ് ദ് ഇയർ (ഡിജിറ്റൽ), മാർക്കറ്റിംഗ് ക്യാന്പയിൻ ഓഫ് ദി ഇയർ (അച്ചടി), ഡിജിറ്റൽ ഇൻഫ്ളുവെൻസർ, ഇൻഫ്ളുവെൻസർ ഓഫ് ദി ഇയർ, സ്പോർട്സ് മീഡിയാ പ്രോപ്പർട്ടി ഓഫ് ദി ഇയർ, സ്പോർട്സ് ഇനിഷ്യെറ്റീവ് ഓഫ് ദി ഇയർ, അത്ലറ്റ് ഓഫ് ദ ഇയർ, മ്യൂസിക് ആൽബം ഓഫ് ദി ഇയർ, ഇന്നൊവേറ്റീവ് ബിസിനസ് കോൺസപ്റ്റ്, മികച്ച പ്രസ് ഫോട്ടോ, ജേർണലിസ്റ്റ് ഓഫ് ദി ഇയർ, കമ്മ്യൂണിറ്റി ക്ലബ് ഓഫ് ദി ഇയർ എന്നിവയാണ് അവാർഡുകൾ. അപേക്ഷകൾ acemediaawards.com എന്ന വിലാസത്തിൽ 2017 നവംബർ 5ന് മുന്പായി സമർപ്പിക്കണം. 

യോഗ്യതാ മാനദണ്ധങ്ങൾ പാലിച്ചുകൊണ്ട് നാമനിർദ്ദേശങ്ങളും സമർപ്പിക്കാം.

You might also like

Most Viewed