നിഷാദിന്റെ കുടുംബത്തിന് സഹാ­യം കൈ­മാ­റി­


മനാമ : ബഹ്റൈനിൽ‍ മരണപ്പെട്ട ആലപ്പുഴ സ്വദേശി നിഷാദിന്റെ കുടുംബത്തിന് ഫ്രണ്ട്സ് സോഷ്യൽ‍ അസോസിയേഷന്റെ സഹായം കൈമാറി. വൈസ് പ്രസിഡണ്ട് സഈദ് റമദാൻ നദ−്വി, വെൽ‍ഫെയർ‍ പാർ‍ട്ടി ആലപ്പുഴ ജില്ലാ സെക്രട്ടറി സബീർ‍ ഖാൻ, ബ്ലോക് പ്രസിഡണ്ട് നൗഷാദ്, അബ്ദുൽ‍ ഹകീം, സദ്റുദ്ദീൻ എന്നിവർ‍ നിഷാദിന്റെ വീട്ടിലത്തെിയാണ് സഹായം നൽ‍കിയത്്. 

കിടപ്പാടമില്ലാത്ത തങ്ങൾ‍ക്ക് ഉചിതമായ ഒരു വീട് കണ്ടത്തെി വാങ്ങുന്നതിന് ഈ സഹായം ഒരിക്കലും മറക്കാൻ കഴിയില്ലെന്നും നിഷാദിനോടുള്ള സ്നേഹവും കടപ്പാടുമാണ് ഞങ്ങളോട് നിങ്ങൾ‍ കാണിക്കുന്നതെന്നും മാതാവ് പറഞ്ഞു. നിഷാദിന്റെ കുടുംബത്തിന് എത്രയും പെട്ടെന്ന് കിടപ്പാടം ലഭ്യമാക്കുന്നതിനുള്ള പ്രവർ‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് സബീർ‍ ഖാൻ വ്യക്തമാക്കി.

You might also like

Most Viewed