ജ്യോ­തി­ശാ­സ്ത്രത്തെ­ ജ്യോ­തി­ഷമാ­യി­ തെ­റ്റി­ദ്ധരി­പ്പി­ക്കു­ന്നു ­: പ്രൊ­ഫ. കെ­. പാ­പ്പൂ­ട്ടി­


രാജീവ് വെള്ളിക്കോത്ത്

മനാമ : ആസ്ട്രോണമി എന്ന ശാസ്ത്ര ശാഖയെ പലരും അസ്ട്രോളജി എന്ന വിഷയത്തിലാക്കി അന്ധവിശ്വാസങ്ങളും ചേർത്ത് ചിലർ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ശാസ്ത്രസാഹിത്യപരിഷത്ത് മുൻ പ്രസിഡണ്ടും, നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ പ്രൊഫ. കെ. പാപ്പൂട്ടി പറഞ്ഞു. ബി.കെ.എസ് സയൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആസ്ട്രോണമിയെപ്പറ്റിയുള്ള ക്ലാസെടുക്കാൻ ബഹ്റൈനിലെത്തിയ അദ്ദേഹം 4 പി.എം ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ജ്യോതിഷത്തിന്റെ പൊള്ളത്തരങ്ങളെപ്പറ്റി വിശദമാക്കിയത്.

ആസ്ട്രോണമിയും ആസ്ട്രോളജിയും പരസ്പരം കെട്ട് പിണഞ്ഞ് നിൽക്കുന്നത് കൊണ്ട് അസ്ട്രോണമിയെപ്പറ്റി സംസാരിക്കുന്പോൾ പലരും അസ്‌ട്രോളജിയെക്കുറിച്ച് സംശയം ചോദിക്കാൻ തുടങ്ങിയതോടെയാണ് ജ്യോതിഷത്തിന്റെ ചില പൊള്ളത്തരങ്ങളെപ്പറ്റിയും സമൂഹത്തിൽ ഇതേക്കുറിച്ചുള്ള തെറ്റിദ്ധാരണകളെപ്പറ്റിയും പഠിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ജ്യോതിഷത്തെക്കുറിച്ച് പഠിക്കുകയും അത് തീർത്തും കബളിപ്പിക്കലാണ് എന്നുള്ള കാര്യം മനസിയിലാക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. വരാഹമിഹിരന്റെ ബൃഹദ്‌ജാതകം പഠിച്ചതിന് ശേഷമാണ് ജ്യോതിഷവും ജ്യോതിശാസ്ത്രവും എന്ന പുസ്തകമെഴുതിയതെന്നും അദ്ദേഹം പറഞ്ഞു. ജ്യോതിഷ പ്രവചനങ്ങളും പ്രശ്നചിന്തകളും വെറും തെറ്റിദ്ധരിപ്പിക്കൽ മാത്രമാണ്.

ഒരു കാലത്തു മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റാനുള്ള ഒരു മാർഗ്ഗമായിരുന്നു ജ്യോതിഷം. നക്ഷത്രങ്ങളുടെ സ്ഥാനവും മറ്റും കണക്കാക്കി മനുഷ്യർ കാർഷിക ജോലികൾ ചെയ്യുക, ദിക്കുകൾ അറിയുക തുടങ്ങിയ കാര്യങ്ങൾ ചെയ്തിരുന്നു. എന്നാൽ കലണ്ടറുകളും മാഗ്നറ്റിക് യന്ത്രങ്ങളും മറ്റും വന്നപ്പോൾ ഇവയുടെ ആവശ്യങ്ങൾ ഇല്ലാതായി. അപ്പോൾ ഇത്തരം കാര്യങ്ങൾ കൊണ്ട് നടന്നിരുന്ന ആളുകൾക്ക് പുതിയ മേച്ചിൽപ്പുറം വേണമായിരുന്നു. അങ്ങനെ ഗ്രഹ നില, ജാതകം തുടങ്ങിയ പുതിയ വിഷയങ്ങളുമായി അവർ രംഗപ്രവേശം ചെയ്തു. ബാബോളോണിയൻ സംസ്കാരത്തിന്റെ ഭാഗമായാണ് ഇത് ഇന്ത്യയിൽ എത്തിയത്. ഇന്ത്യയിൽ അതുവരെ പ്രവചന ജ്യോതിഷം ഉണ്ടായിരുന്നില്ല. ഇന്ത്യയിൽ വന്നതിന് ശേഷം അവ വേരുറയ്ക്കുകയായിരുന്നു. ശുഭ ഗ്രഹങ്ങളെന്നും അശുഭ ഗ്രഹങ്ങളെന്നും വിളിച്ചു കൊണ്ട് അവയ്ക്ക് പുതിയ മാനം നൽകുകയായിരുന്നു. പിന്നീട് ഗ്രഹ നില നോക്കി സ്ഥാനനിർണ്ണയങ്ങൾ നടത്താൻ തുടങ്ങി. യഥാർത്ഥത്തിൽ കാറ്റും വെളിച്ചവും കൃത്യമായി ലഭിക്കുന്ന ഇടം നമ്മൾ വസിക്കുന്ന വീടുകൾക്ക് ആവശ്യമാണ് എന്നതൊഴിച്ചാൽ വാസ്തുവും അർത്ഥ ഹീനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശൂദ്രർ ആയിരുന്നു ഇത്തരം സ്ഥാന നിർണ്ണയം നടത്തി വന്നിരുന്നത്. എഴുത്തും വായനയും അറിയാത്ത അവർ അതറിയുന്ന ബ്രാഹ്മണരെ ഇതെല്ലം എഴുതാൻ ഏൽപ്പിച്ചു. അവർ അതിൽ അവർക്ക് കൂടി വരുമാനം ലഭിക്കുന്നതിനായി ചില പൂജാ കർമ്മങ്ങളും പിന്നീട് കൂട്ടിച്ചേർക്കുകയായിരുന്നുവെന്നും പ്രൊഫസർ പറഞ്ഞു. ശാസ്ത്രസാങ്കേതികരംഗങ്ങളിലെ മുന്നേറ്റങ്ങളെ ഐതിഹ്യങ്ങളുടെയും കെട്ടുകഥകളുടെയും പിന്നാന്പുറങ്ങളിൽ ചേർ‍ത്ത് പ്രചരിപ്പിക്കാനുള്ള ഫാസിസ്റ്റ് ശ്രമങ്ങളാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. ദേശീയ ശാസ്ത്രഗവേഷണ സ്ഥാപനങ്ങളെ പോലും ശാസ്ത്രവിരുദ്ധ പ്രവർ‍ത്തനങ്ങൾ‍ക്ക് വേണ്ടി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇ.കെ നായനാർ അധികാരത്തിൽ വന്നപ്പോൾ മുതൽ വിദ്യാഭ്യാസ രംഗത്ത് പൊളിച്ചെഴുത്ത് ആരംഭിച്ചതായും, പുതിയ വിദ്യാഭ്യാസ മന്ത്രിയിൽ നല്ല പ്രതീക്ഷയാണുള്ളതെന്നും അദ്ധ്യാപകൻ കൂടിയായ അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ കാവിലുന്പാറയിൽ ജനനിച്ച പാപ്പൂട്ടി വിവിധ ഗവ.കോളേജുകളിൽ ഫിസിക്സ് അദ്ധ്യാപകനായി ജോലി ചെയ്തു. 2002ൽ‍ മടപ്പള്ളി കോളേജിൽ നിന്ന് ഫിസിക്സ് വിഭാഗം തലവനായി വിരമിച്ചു. 2006−10 കാലത്ത് സർവ്‍വവിജ്ഞാനകോശം ഇൻ‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി പ്രവർ‍ത്തിച്ചു. ശാസ്ത്രസാഹിത്യപരിഷത്ത് മുൻ പ്രസിഡണ്ട്, ശാസ്ത്രകേരളം, യുറീക്ക ഇവയുടെ മുൻ പത്രാധിപർ‍, ഇപ്പോൾ‍ ഓൺ‍ലൈൻ മാഗസീൻ‍ ലൂക്കയുടെ എഡിറ്റർ, പരിഷത് കേന്ദ്രനിർ‍വാഹകസമിതി അംഗം എന്നീ മേഖലയിലും പ്രവർത്തിച്ചിട്ടുണ്ട്. ‘മാഷോട് ചോദിക്കാം (ബാലസാഹിത്യ ഇൻ‍സ്റ്റിറ്റ്യൂട്ട് അവാർ‍ഡ്), ചിരുതക്കുട്ടിയും മാഷും (സംസ്ഥാന, കേന്ദ്രസാഹിത്യ അക്കാദമി അവാർ‍ഡുകൾ‍), ഷാഹിനയുടെ സ്കൂൾ‍ (അബുദാബി ശക്തി അവാർ‍ഡ്), ജ്യോതിഷവും ജ്യോതിശാസ്ത്രവും തുടങ്ങി 15 കൃതികൾ‍ അദ്ദേഹം രചിച്ചിട്ടുണ്ട്.

You might also like

Most Viewed