കാ­സർ­ഗോഡ് സ്വദേ­ശി­ ഹൃ­ദയാ­ഘാ­തം മൂ­ലം മരി­ച്ചു­


മനാമ : ഉമ്മുൽഹസം ബാങ്കോക്ക് റെസ്റ്റോറന്റിന്റെ പിറക് വശം കുടുംബത്തോടെ താമസിക്കുന്ന കാസർഗോഡ് നെല്ലിക്കുന്ന് സ്വദേശി മുഹമ്മദ് മെഹമൂദ് (58) ഹൃദയാഘാതം മൂലം മരിച്ചു. 30 വർഷത്തോളമായി ബഹ്‌റൈനിലുള്ള ഇദ്ദേഹം  ബഹ്‌റൈൻ ഫാർമസിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഇന്ന് രാവിലെ ഓഫീസിലെത്തിയ ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സഹപ്രവർത്തകർ ഉടൻ തന്നെ സൽമാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ: നൂർജഹാൻ, മക്കൾ: സഫ് റിൻ (ബഹ്‌റൈൻ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി), സഫ്‌വാൻ (അവാൽ പ്ലാസ്റ്റിക്സ്), നീമ, നിസ്‍മ (ഏഷ്യൻ സ്‌കൂൾ വിദ്യാർത്ഥിനികൾ) എന്നിവർ ബഹ്റൈനിലുണ്ട്. മൃതദേഹം ബഹ്റൈനിൽ അടക്കം ചെയ്യാനാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി സുഹൃത്തുക്കൾ അറിയിച്ചു.

You might also like

Most Viewed