ഇന്ത്യൻ സ്‌കൂൾ തി­രഞ്ഞെ­ടു­പ്പ് : യു­.പി­.എ ഇലക്ഷൻ ക്യാ­ന്പയിന് തു­ടക്കമാ­യി­


മനാമ : ഇന്ത്യൻ സ്‌കൂൾ ഇലക്ഷൻ പ്രചാരണത്തിന്റെ ഭാഗമായി യു.പി.എയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രഥമ യോഗം കഴിഞ്ഞ ദിവസം കെ.സി.എ ഹാളിൽ വെച്ച് നടന്നു. നിരവധി രക്ഷിതാക്കളും ബഹ്‌റൈനിലെ സാമൂഹ്യ സാംസ്കാരിക മത രാഷ്ട്രീയ മേഖലകളിൽ നിന്നുള്ള പ്രമുഖരും പങ്കെടുത്തു. ഫ്രാൻസിസ് കൈതാരത്ത് നേതൃത്വം കൊടുക്കുന്ന മികച്ച പ്രവർത്തന പരിചയവും സാമൂഹ്യ പ്രധിബന്ധതയും കർത്തവ്യബോധവുമുള്ള, ഒരു തരത്തിലും കളങ്കിതരാവാത്ത, വിദ്യാസന്പന്നരായ പ്രമുഖരെ ഉൾപ്പെടുത്തിയാണ് പാനലിന് രൂപം നൽകിയിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇന്ത്യൻ സ്‌കൂൾ മുൻ ചെയർമാൻ പി.വി രാധാകൃഷ്ണപിള്ള നേതൃത്വം നൽകുന്ന ബഹ്‌റൈൻ യുണൈറ്റഡ് പാനൽ ഇന്നവേറ്റേഴ്‌സും, രാമനുണ്ണിയും റഫീഖ് അബ്ദുള്ളയും നേതൃത്വം നൽകുന്ന യു.പി.പിയുടെ പ്രബല വിഭാഗവും ശ്രീധർ തേറന്പിലും ഇഖ്‌ബാൽ മുഹമ്മദും നയിക്കുന്ന ഐ.എസ്.പി.പി എന്നീ മൂന്ന് ഗ്രൂപ്പുകൾ ചേർന്നാണ് യു.പി.എയ്ക്ക് രൂപം നൽകിയിരിക്കുന്നത്. മികച്ച അക്കാദമിക് നിലവാരം സൃഷ്ടിക്കുക, ഭദ്രമായ സാന്പത്തിക നില ഉണ്ടാക്കിയെടുക്കുക, കുട്ടികൾക്ക് പഠ്യേതര രംഗത്തും കഴിവുകൾ വളർത്തിയെടുക്കുവാൻ മികച്ച സംവിധാനങ്ങളും അവസരങ്ങളും ഉണ്ടാക്കിയെടുക്കുക, അദ്ധ്യാപകരടക്കമുള്ള ജീവനക്കാർക്ക് ഉയർന്ന വേതനമടക്കമുള്ള ക്ഷേമപ്രവർത്തനങ്ങൾ നടപ്പിലാക്കുക, കൂടുതൽ കുട്ടികൾക്ക് പഠിക്കുവാൻ സ്ഥല സൗകര്യം ഉണ്ടാക്കിയെടുക്കുക, താഴ്ന്ന വരുമാനക്കാരായ രക്ഷിതാക്കളെ സഹായിക്കുവാൻ ബൃഹത്തായ പദ്ധതി എന്നിവയാണ് യു.പി.എയുടെ പ്രധാന വാഗ്ദാനങ്ങൾ. നൂറ് ശതമാനവും നടപ്പിലാക്കുവാൻ കഴിയുന്ന കാര്യങ്ങൾ മാത്രമാണ് ഞങ്ങൾ രക്ഷിതാക്കൾക്ക് നൽകുന്ന ഉറപ്പെന്ന് യു.പി.എ ചെയർമാൻ സ്ഥാനാർത്ഥി ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു.

പി.വി രാധാകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സേവി മാത്തുണ്ണി, ശ്രീധർ തേറന്പിൽ, ഡോ. മനോജ്, ഡോ. അഞ്ചൽ ശർമ്മ, ചെയർമാൻ സ്ഥാനാർത്ഥി ഫ്രാൻസിസ് കൈതാരത്ത് മറ്റ് സ്ഥാനാർത്ഥികളായ മുഹമ്മദ് ഇഖ്‌ബാൽ, അശോക് കുമാർ, റഫീഖ് അബ്ദുല്ല, ദേശികാൻ സുരേഷ്, അഡ്വ. ജോയ് വെട്ടിയാടൻ എന്നിവരും സംസാരിച്ചു. ഇലക്ഷൻ കമ്മറ്റി കൺവീനർ ഇ.കെ പ്രദീപൻ സ്വാഗതവും വർഗ്ഗീസ് കാരയ്ക്കൽ നന്ദിയും പറഞ്ഞു.

You might also like

Most Viewed