സ്വീകരണം നൽകി


മനാമ : ബഹ്റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യൻ എക്യൂമിനിക്കൽ‍ കൗൺ‍സിലിന്റെ (കെ.സി.ഇ.സി) നേതൃത്വത്തിൽ ബഹ്റൈനിലെത്തിയിരിക്കുന്ന മാർ‍ത്തോമ്മ സഭയുടെ കുന്നംകുളം −മലബാർ ഭദ്രാസനാധിപൻ റൈറ്റ് റവ. ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പായിക്ക് സ്വീകരണം നൽ‍കി. 

ബഹ്റൈൻ സെന്റ് പോൾ‍സ് മർ‍ത്തോമ്മ പള്ളിയിൽ െവച്ച്‌ തിരുമേനിയെ പൊന്നാട ഇട്ട് ആദരിക്കുകയും അനുമോദനങ്ങൾ അർ‍പ്പിക്കുകയും ചെയ്തു. തദ്ദവസരത്തിൽ കെ.സി.ഇ.സി വൈസ് പ്രസിഡണ്ടുമാരായ റവ. സാം മാത്യു, റവ. റെജി പി. എബ്രഹാം, റവ. ജെയിംസ് ജോസഫ്, റവ. സുജിത് സുഗതൻ, റവ. ഫാ. ടിനോ തോമസ് സെക്രട്ടറി മൈക്കിൾ റ്റി.എം, ട്രഷറാർ ക്രിസോസ്റ്റം ജോസഫ്, മറ്റ് ഭാരവാഹികൾ എന്നിവർ സന്നിഹതരായിരുന്നു.

You might also like

  • Al Hilal Hospital
  • BFC
  • Modern Exchange
  • KIMS

Most Viewed