ബഹ്‌റൈൻ പ്രതി­ഭ റി­ഫ യൂ­ണി­റ്റ് സമ്മേ­ളനം നടത്തി­


മനാമ : ബഹ്‌റൈൻ പ്രതിഭയുടെ റിഫ യൂണിറ്റ് സമ്മേളനം ബഹ്‌റൈൻ കെ.സി.എ ഹാളിൽ തയ്യാറാക്കിയ ഇ.കെ നായനാർ നഗറിൽ നടന്നു. റിഫ യൂണിറ്റ് പ്രസിഡണ്ട് രാജീവൻ അദ്ധ്യക്ഷം വഹിച്ച സമ്മേളനം പ്രതിഭ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി ഷെരിഫ് കോഴിക്കോട് ഉദ്‌ഘാടനം ചെയ്തു. ഹരിദാസ് സ്വാഗതം ആശംസിച്ചു. 

സതീഷ് സംഘടന റിപ്പോർട് അവർത്തരിപ്പിക്കുകയും കേന്ദ്ര നേതാക്കളായ റാം, ബിനു മണ്ണിൽ, ഷീബ രാജീവൻ എന്നിവർ അഭിവാദ്യം അർപ്പിക്കുകയും ചെയ്തു. പ്രദീപ് പത്തേരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നജീബ് കോട്ടയം രക്തസാക്ഷി പ്രമേയവും, ജയൻ മീനത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. നോർക്ക കാർഡ് വിതരണത്തിലെ അപാകതകൾ പരിഹരിച്ച് കാലതാമസം ഒഴുവാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അഷറഫ് മാളി അവതരിപ്പിച്ചു. 

പ്രവർത്തന സൗകര്യാർത്ഥം റിഫ യൂണിറ്റിനെ ഈസ്റ്റ് റിഫ യൂണിറ്റ്, വെസ്റ്റ് റിഫ യൂണിറ്റ് എന്നിങ്ങനെ രണ്ട് യൂണിറ്റുകളായി വിഭജിച്ചു. 

ഈസ്റ്റ് റിഫ ഭാരവാഹികൾ: − ജാബിർ (സെക്രട്ടറി), − ഷമേജ് (പ്രസിഡണ്ട്), ഹരിദാസ് (വൈസ് പ്രസിഡണ്ട്), നജീബ് (ജോയിന്റ് സെക്രട്ടറി), ഷിബു (മെന്പർഷിപ്പ് സെക്രട്ടറി), വെസ്റ്റ് റിഫ ഭാരവാഹികൾ: പ്രദീപ് പത്തേരി (സെക്രട്ടറി), രാജീവ് (പ്രസിഡണ്ട്), ഷിജി (വൈസ് പ്രസിഡണ്ട്), അഷറഫ് മാളി (ജോയിന്റ് സെക്രട്ടറി), ജയൻ മേലേത് (മെന്പർഷിപ്പ് സെക്രട്ടറി). രണ്ട് യൂണിറ്റിൽ നിന്നും കേന്ദ്ര സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.

You might also like

Most Viewed