ശബ്ദമലി­നീ­കരണമു­ണ്ടാ­ക്കി­യ വാ­ഹനങ്ങൾ പി­ടി­ച്ചെ­ടു­ത്തു­


മനാമ : രാജ്യത്ത് ശബ്ദമലിനീകരണമുണ്ടാക്കിയ 45 വാഹനങ്ങൾ കഴിഞ്ഞ രണ്ട് ആഴ്ചകളിലായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പിടിച്ചെടുത്തു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം പ്രവർത്തികളെ നേരിടാൻ നടപടി സ്വീകരിച്ചതായി ഡയറക്ടറേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഒക്ടോബർ 29ന് ഡയറക്ടറേറ്റ് പുറത്തിറക്കിയ ഒരു പ്രസ്താവന പ്രകാരം ഇത്തരത്തിൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഒരു മാസത്തിന് ശേഷമേ ഉടമയ്ക്ക് വിട്ടുകൊടുക്കൂ. നിയമം ലംഘിച്ച ഡ്രൈവർമാരെ ട്രാഫിക് പ്രോസിക്യൂഷന് കൈമാറുമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി. 

സ്പോർട്സ് കാറുകൾ മിക്കതും പരിഷ്കരിച്ച എക്സ് ഹോസ്റ്റ്  മഫ്ലറുകളോടെയാണ് വരുന്നത്. എന്നാൽ, മറ്റ് പല ഉടമകളും തങ്ങളുടെ വാഹനങ്ങൾക്ക് ഉയർന്ന ശബ്ദം സൃഷ്ടിക്കുന്നതിനായി അനുവദനീയമല്ലാത്ത പരിഷ്ക്കരണങ്ങൾ കൂട്ടിച്ചേർക്കുന്നു. ഇത്തരം വാഹനങ്ങൾക്കെതിരെയാണ് ഡയറക്ടറേറ്റ് നടപടികൾ സ്വീകരിക്കുന്നത്.

You might also like

Most Viewed