മദ്യപാ­ന നി­രോ­ധന കിംവദന്തി­കൾ വൈ­റലാ­യി­


മനാമ :  മദ്യപാനത്തിനും നൈറ്റ് ക്ലബുകൾക്കും നിരോധനമേർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചതായി കഴിഞ്ഞ ദിവസം രാത്രി സോഷ്യൽ മീഡിയയിൽ പ്രചരണം നടന്നിരുന്നു. ടൂറിസം അണ്ടർ സെക്രട്ടറി ഷെയ്ഖ് ഖാലിദ് ബിൻ ഹമൂദ് അൽ ഖലീഫയുടെ ഒപ്പോടുകൂടിയ രേഖയ്ക്കൊപ്പം പ്രചരിച്ച വാർത്തകൾ വൈറലായി.

മദ്യവിൽപ്പന നിർത്തുക, ബാറുകൾ അടയ്ക്കുക, അറബിക്, വിദേശ ഡിസ്‌കോകൾ നിർത്തുക, എന്നിങ്ങനെയുള്ള കാര്യങ്ങൾക്കായി നിയമം കൊണ്ടുവന്നു എന്നായിരുന്നു വാർത്തകൾ. എന്നാൽ വാർത്ത തെറ്റാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. 2014−ൽ സാംസ്കാരിക മന്ത്രി ഷെയ്ഖ മയ് ബിൻത് മുഹമ്മദ് അൽ ഖലീഫ പുറപ്പെടുവിച്ച പ്രമേയത്തിന്റെ പകർപ്പാണ് പ്രചരിച്ചത്. 2014−ൽ ത്രീ−സ്റ്റാർ ഹോട്ടലുകളിൽ മദ്യത്തിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇന്നലെ പ്രചരിച്ച രേഖയിലെ തീയതിയിൽ മാറ്റം വരുത്തിയിരുന്നു.

ബഹ്‌റൈനിലും, ജിസിസിയിലുമായി നൂറുകണക്കിന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ വാർത്ത പങ്കുവെച്ചു. കഴിഞ്ഞ രാത്രി ട്വിറ്ററിൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിൽ ഒന്നാമതായിരുന്നു ഇത്. 2014ൽ ത്രീ−സ്റ്റാർ ഹോട്ടലുകളിലും 2009ൽ ടു− സ്റ്റാർ ഹോട്ടലുകളിലും നിരോധനം ഏർപ്പെടുത്തിയിരുന്നു. വ്യവസായ, വാണിജ്യ, ടൂറിസം വകുപ്പുകളിൽ നിന്നുള്ള വിശദീകരണങ്ങൾ ഇനിയും ലഭിച്ചിട്ടില്ല.

You might also like

Most Viewed