സാ­മൂ­ഹ്യ പ്രവർ­ത്തകർ­ക്കി­ടയിൽ അവകാ­ശവാ­ദ പോര് തു­ടരു­ന്നു­


മനാമ : ബഹ്‌റൈനിൽ പ്രവാസികൾ മരിച്ചാൽ മൃതദേഹം നാട്ടിലേയ്ക്ക് അയക്കുന്നതിന്റെ നടപടിക്രമങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് സംബന്ധിച്ച് സാമൂഹ്യപ്ര
വർത്തകർക്കിടയിൽ അവകാശ വാദങ്ങളും തർക്കവും മുറുകുന്നു. മലയാളികളുടെ വിവിധ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലാണ് സാമൂഹ്യപ്രവർത്തകരുടെ ഇക്കാര്യത്തിലുള്ള പരസ്പര ആരോപണങ്ങളും പ്രത്യാരോപണങ്ങളും നടന്നു വരുന്നത്. 

കഴിഞ്ഞ ദിവസം ബഹ്‌റൈനിലെ ഫസ്റ്റ് ക്ലാസ് റസ്‌റ്ററന്റിലെ ജീവനക്കാരിയുടെ മൃതദേഹം നാട്ടിലേയ്ക്ക് അയച്ചതുമായി ബന്ധപ്പെട്ടാണ് വിഷയം സജീവമായത്. ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തന രംഗത്തു സജീവമായി പ്രവർത്തിക്കുന്ന ബഹ്റൈൻ‍ മലയാളി ബിസിനസ് ഫോറത്തിന്റെ സെക്രട്ടറി ബഷീർ അന്പലായി ജിനിയുടെ മൃതദേഹം അയച്ച കാര്യം വാട്സ് ആപ് ഗ്രൂപ്പിലൂടെ അറിയിച്ചതിന് പിന്നാലെ ഇദ്ദേഹം ഈ വിഷയത്തിൽ ഇടപ്പെട്ടിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് യുവതിയുടെ കൂട്ടുക്കാരി എന്ന പേരിൽ ഒരു സ്ത്രീ അവരുടെ ശബ്ദം ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടൊപ്പം മറ്റൊരു ഇടതുപക്ഷ സംഘടനാ പ്രവർ‍ത്തകരും തങ്ങളാണ് മൃതദേഹം അയക്കാൻ‍ മുൻകൈയെടുത്തത് എന്ന രീതിയിൽ വാർ‍ത്താകുറിപ്പും അയച്ചു. ഇതോടെയാണ് സോഷ്യൽ മീഡിയകളിൽ തർ‍ക്കങ്ങൾ ആരംഭിച്ചത്.

പല മൃതദേഹങ്ങളും നാട്ടിലേയ്ക്ക് അയക്കാനും മോർച്ചറിയിൽ പൊതു ദർശനത്തിനു വെയ്ക്കാനും ദഹിപ്പിക്കാനും അടക്കം മുൻ കൈയ്യെടുത്തിട്ടുള്ള ബഷീർ അന്പലായിയുടെ വാക്കുകളെ അവിശ്വസിക്കാൻ കഴിയില്ലെന്ന് ഒരു വിഭാഗവും യുവതി മരിച്ച സാഹചര്യം മറയാക്കി വിവാദങ്ങൾക്കു മുൻ‌തൂക്കം കൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുള്ള കാര്യം മറ്റുള്ളവരും ഉയർത്തിക്കൊണ്ടു വന്നു. ചിലർ‍ മൃതദേഹം അയക്കാൻ സഹായിക്കുന്ന കാര്യം കൊട്ടിഘോഷിക്കപ്പെടേണ്ടില്ലെന്നാണ് പറയുന്നത്. ബഷീറിനെ പോലെയുള്ളവർ‍ പറഞ്ഞതറിഞ്ഞു മാത്രമാണ്  പലപ്പോഴും ഇത്തരം വിവരങ്ങൾ  ലഭ്യമാകുന്നതെന്നും അതുകൊണ്ട് തന്നെ  ഇക്കാര്യം പബ്ലിക് ഗ്രൂപ്പിൽ ഇടുന്നതിൽ തെറ്റില്ലെന്നും മറ്റൊരു സാമൂഹ്യ പ്രവർത്തകനായ സലാം മന്പാട്ടുമൂലയും അഭിപ്രായപ്പെട്ടു.  നടപടി ക്രമങ്ങളിൽ നേരിട്ട് ചുക്കാൻ പിടിച്ചില്ലെങ്കിൽ പോലും ഫോൺ വഴിയും കാര്യങ്ങൾ നടപ്പിലാക്കുന്ന ആളാണ് ബഷീർ‍ അന്പലായിയെന്നും അദ്ദേഹം പറഞ്ഞു. 

You might also like

Most Viewed