കൊ­ട്ടി­ക്കലാ­ശം പൂർത്തിയായി : അവകാ­ശവാ­ദങ്ങളും ആരോ­പണ പ്രത്യാ­രോ­പണങ്ങളു­മാ­യി­ മു­ന്നണി­കൾ


മനാ­മ : ഇന്ത്യൻ സ്‌കൂ­ളി­ന്റെ­ അടു­ത്ത മൂ­ന്ന് വർ­ഷത്തേ­യ്ക്കു­ള്ള ഭരണം തങ്ങളു­ടേ­താ­ക്കി­ത്തീ­ർ­ക്കാൻ കയ്യും മെ­യ്യും മറന്ന് അവസാ­ന വട്ട പ്രവർ­ത്തനത്തി­ലാണ് പാ­നലു­കൾ. പ്രധാ­നമാ­യും ഇന്ത്യൻ സ്‌കൂ­ളിൽ ഭരണം നടത്തി­യവരും ഇപ്പോൾ ഭരി­ക്കു­ന്നവരും തമ്മിൽ തന്നെ­യാണ് പ്രധാ­ന മത്സരങ്ങൾ. ഇതോ­ടൊ­പ്പം പല കമ്മി­റ്റി­കളിൽ നി­ന്നും പരസ്പരം കാ­ലു­മാ­റി­യവരും കാല് വാ­രി­യവരും മറു­പക്ഷങ്ങളിൽ ചേ­ക്കേ­റി­യവരും കമ്മി­റ്റി­യിൽ നി­ന്ന് അടർ­ന്ന് പോ­യവരും ആയി­ട്ടു­ള്ള രക്ഷി­താ­ക്കളും അവരെ­ പി­ന്തു­ണയ്ക്കു­ന്ന കു­റെ­ ആളു­കളു­മാണ് യഥാ­ർ­ത്ഥത്തിൽ ഇത്തവണ മത്സരം കാ­ഴ്ചവെ­യ്ക്കു­ന്നത്. ഇന്ത്യൻ സ്‌കൂൾ നി­ലവി­ലെ­ ഭരണ സമി­തി­ക്കും മു­ൻ­പു­ള്ള ഭരണ സമി­തി­യു­ടെ­ രണ്ട് പ്രവർ­ത്തന കാ­ലഘട്ടത്തി­ലും സ്‌കൂൾ ചെ­യർ­മാ­നാ­യി­രു­ന്ന പി­.വി­ രാ­ധാ­കൃ­ഷ്ണ പി­ള്ളയു­ടെ­ പാ­നൽ നേ­തൃ­ത്വം നൽ­കു­ന്ന യു­.പി­.എ എന്ന പാ­നലും, മൂ­ന്ന് വർ­ഷം മു­ൻ­പത്തെ­ ചെ­യർ­മാ­നാ­യി­രു­ന്ന എബ്രഹാം ജോൺ നയി­ക്കു­ന്ന യു­.പി­.പി­ പാ­നലും, കേ­രളീ­യ സമാ­ജം സാ­ഹി­ത്യവി­ഭാ­ഗം മുൻ കൺ­വീ­നറാ­യി­രു­ന്നി­ട്ടു­ള്ള വി­പിൻ കു­മാ­റി­ന്റെ­ നേ­തൃ­ത്വത്തി­ലു­ള്ള പി­.പി­.എ പാ­നലു­മാണ് പ്രധാ­ന മത്സരം.

യു­.പി­.എയെ­ ഫ്രാ­ൻ­സിസ് കൈ­താ­രത്തി­ന്റെ­യും, യു­.പി­.പി­യെ­ അജയകൃ­ഷ്ണനും, പി­.പി­.എയെ­ നി­ലവി­ലെ­ സ്‌കൂൾ ചെ­യർ­മാ­നാ­യ പ്രി­ൻ­സ് നടരാ­ജനു­മാണ് നയി­ക്കു­ന്നത്. മു­ഴു­വൻ പാ­നൽ അംഗങ്ങളു­മാ­യി­ട്ടാണ് ഇവർ മത്സരി­ക്കു­ന്നത്. ഇതോ­ടൊ­പ്പം പു­തു­താ­യി­ രംഗത്തെ­ത്തി­യ ഐ.പി­.എൽ എന്ന പാ­നലും മൂ­ന്ന് അംഗങ്ങളു­ടെ­ പാ­നലു­മാ­യി­ മുൻ ഇന്ത്യൻ സ്‌കൂൾ വി­ദ്യാ­ർ­ത്ഥി­നി­ കൂ­ടി­യാ­യ രാ­ഖി­ ജനാ­ർ­ദ്ദനനും മത്സരരംഗത്തു­ണ്ട്. ആരോ­പണ പ്രത്യാ­രോ­പണങ്ങളും, കു­റ്റങ്ങളും നി­റച്ചു­കൊ­ണ്ട് മലയാ­ളി­കൾ അടങ്ങു­ന്ന പാ­നൽ തന്നെ­യാ­യി­രി­ക്കും ഇന്ത്യൻ സ്‌കൂ­ളി­ന്റെ­ ചു­ക്കാൻ പി­ടി­ക്കു­കയെ­ന്ന് ഏതാ­ണ്ട് ഉറപ്പി­ച്ച മട്ടാ­ണ്. എല്ലാ­ പാ­നലു­കളും അന്യസംസ്ഥാ­നക്കാ­ർ­ക്ക് ഒരു­ സീ­റ്റ് നീ­ക്കി­വെ­ച്ചപ്പോൾ തമി­ഴ്നാട് പ്രതി­നി­ധി­കളെ­ കൂ­ടു­തൽ ഉൾ­പ്പെ­ടു­ത്തി­യാണ് ഐ.പി­.എൽ പാ­നൽ നാ­മനി­ർ­ദ്ദേ­ശ പത്രി­ക സമർ­പ്പി­ച്ചി­ട്ടു­ള്ളത്. വി­വി­ധ പാ­നലു­കൾ ഇതി­നോ­ടകം വി­വി­ധ പ്രദേ­ശങ്ങളെ­യും സംഘടനകളെ­യും കേ­ന്ദ്രീ­കരി­ച്ചു­കൊ­ണ്ട് ഉത്സാ­ഹപൂ­ർ­വ്വം ക്യാ­ന്പയി­നു­കൾ സംഘടി­പ്പി­ച്ചി­ട്ടു­ണ്ട്. ഓരോ­ പ്രദേ­ശത്തെ­ സംഘടനകളു­ടെ­യും മതത്തി­ന്റെ­യും രാ­ഷ്ട്രീ­യത്തി­ന്റെ­യും സ്വാ­ധീ­നമു­ള്ളവരെ­ ഉപയോ­ഗപ്പെ­ടു­ത്തി­ ടെ­ലി­ഫോൺ ക്യാ­ന്പയി­നും വളരെ­ വി­പു­ലമാ­യി­ നടക്കു­ന്നു­ണ്ട്. വി­ജയം തങ്ങളു­ടെ­ പക്ഷത്ത് ഉറപ്പാ­ണെ­ന്ന് എല്ലാ­ പാ­നലു­കളും ഉറപ്പി­ക്കു­ന്പോൾ യഥാ­ർ­ത്ഥ വി­ജയം ആർ­ക്കെ­ന്ന് പ്രവചി­ക്കാൻ കഴി­യാ­ത്ത വി­ധത്തി­ലാണ് നി­ലവി­ലെ­ അവസ്ഥ.

നി­ലവി­ലെ­ ഭരണത്തി­ന്റെ­ മേ­ന്മയും സു­താ­ര്യതയും തങ്ങൾ­ക്കനു­കൂ­ലമാ­ക്കു­മെ­ന്ന് പി­.പി­.എ അവകാ­ശവാ­ദം ഉന്നയി­ക്കു­ന്പോൾ തീ­ർ­ത്തും കെ­ടു­കാ­ര്യസ്ഥതയും സ്വജനപക്ഷപാ­തവു­മാണ് നി­ലവി­ലെ­ കമ്മി­റ്റി­യു­ടെ­ മു­ഖമു­ദ്രയെ­ന്ന് അവർ­ക്കെ­തി­രെ­ മറു­പക്ഷങ്ങളും ആരോ­പി­ക്കു­ന്നു­. ക്രി­യാ­ത്മക പ്രതി­പക്ഷമാ­യി­ പ്രവർ­ത്തിച്ച തങ്ങൾ­ക്കനു­കൂ­ലമാണ് വോ­ട്ടർ‍മാ­രെ­ന്ന വാ­ദമാണ് യു­.പി­.പി­ക്കു­ള്ളത്. റി­ഫ ക്യാ­ന്പസ് കരാർ, ബാ­ങ്ക് ലോൺ തി­രി­ച്ചടവ് എന്നി­വയു­ടെ­ ബാ­ധ്യതകൾ വരു­ത്തി­വെ­ച്ച കമ്മി­റ്റി­യെ­ കഴി­ഞ്ഞ തി­രഞ്ഞെ­ടു­പ്പിൽ രക്ഷി­താ­ക്കൾ പരാ­ജയപ്പെ­ടു­ത്തി­യതാ­ണെ­ന്നും ആ കമ്മി­റ്റി­യെ­ വീ­ണ്ടും തി­രി­ച്ചെ­ടു­ക്കേ­ണ്ടതി­ല്ലെ­ന്നു­മാണ് മറ്റ് എതിർ പാ­നലു­കാ­രു­ടെ­ പക്ഷം. തങ്ങൾ ഭരി­ച്ചി­റങ്ങു­ന്പോൾ ലാ­ഭത്തി­ലാ­യി­രു­ന്ന സ്‌കൂ­ളി­നെ­ പി­ന്നീട് വന്നവരാണ് കടക്കെ­ണി­യി­ലാ­ക്കി­യെ­തെ­ന്നാണ് യു­.പി­.എ ആരോ­പി­ക്കു­ന്നത്. കാ­ലു­മാ­റി­യവരെ­യും കൂ­റു­മാ­റി­യവരെ­യും കൂ­ട്ടി­പ്പി­ടി­ച്ചു­ണ്ടാ­ക്കി­യ മു­ന്നണി­യെ­ രക്ഷി­താ­ക്കൾ തി­രി­ച്ചറി­യണമെ­ന്ന് മറു­പക്ഷവും വാ­ദി­ക്കു­ന്നു­. എല്ലാ­ പാ­നലു­കളിൽ നി­ന്നു­മു­ള്ളവരെ­ തി­രഞ്ഞെ­ടു­ത്തു­കൊ­ണ്ട് പാ­നൽ രാ­ഷ്ട്രീ­യത്തിന് അന്ത്യം കു­റി­ക്കണമെ­ന്നാണ് വോ­യിസ് ഓഫ് പാ­രന്റ്സ് ആവശ്യപ്പെ­ടു­ന്നത്. എന്നാൽ ജയി­ച്ചു­കഴി­ഞ്ഞാൽ ആരു­ടെ­യൊ­പ്പം ഭരി­ക്കണമെ­ന്ന് പോ­ലും അറി­യാ­ത്ത പാ­നലാ­ണി­തെ­ന്ന് പരി­ഹസി­ക്കു­കയാണ് മറ്റ് പാ­നലു­കാർ.

ആരെ­യും കു­റ്റം പറയാ­തെ­ വലി­യ തോ­തിൽ ക്യാ­ന്പയി­നു­കൾ സംഘടി­പ്പി­ക്കാ­തെ­ തങ്ങളു­ടെ­ സ്വാ­ധീ­നത്തി­ലു­ള്ളവരു­ടെ­ വോ­ട്ട് പരമാ­വധി­ സ്വന്തമാ­ക്കാൻ തമിഴ് വി­ഭാ­ഗമാ­യ ഐ.പി­.എലും നി­ശബ്ദ പ്രചാ­രണം നടത്തു­ന്നു­ണ്ട്. എന്താ­യാ­ലും ഇന്ത്യൻ സമൂ­ഹത്തി­ന്റെ­ ഏറ്റവും വലി­യ സ്‌കൂൾ ആര് ഭരി­ക്കു­മെ­ന്നു­ള്ള കാ­ര്യം അറി­യാ­നു­ള്ള ആകാംക്ഷയി­ലാണ് ബഹ്റൈ­നി­ലെ­ ഇന്ത്യൻ പൊ­തു­സമൂ­ഹം.

You might also like

Most Viewed