എൻ.എ.ഒ റി­പ്പോ­ർ­ട്ടി­ലെ­ കണ്ടെ­ത്തലു­കൾ അവലോ­കനം ചെ­യ്യാൻ ആഭ്യന്തരമന്ത്രി­ നി­ർദ്­ദേ­ശി­ച്ചു­


മനാമ : മന്ത്രാലയവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അവലോകനം ചെയ്യാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് ആഭ്യന്തര മന്ത്രി  ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് റഷീദ് ബിൻ അബ്ദുള്ള അൽ ഖലീഫ ഇൻസ്പെക്ടർ ജനറലിനും സ്ഥിരം കമ്മിറ്റിക്കും ഇന്നലെ നിർദ്ദേശം നൽകി. 

ഇടപാടുകളിലെ സുതാര്യത, സമഗ്രത, ഉത്തരവാദിത്വങ്ങൾ എന്നിവയെ ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ മന്ത്രി, സമഗ്ര വികസനം സാധ്യമാക്കുന്നതിനും രാജ്യത്തിന്റെ നേട്ടങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും ആവശ്യപ്പെട്ടു. ഇന്നലെ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ ഗവൺമെന്റ് മേഖലകളുടെയും പ്രവർത്തനങ്ങളും പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളും മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ആഭ്യന്തരമന്ത്രി നന്ദി പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ജനറൽ ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട് നടന്ന രണ്ട് നിയമ ലംഘനങ്ങളെക്കുറിച്ച് എൻ.എ.ഒ റിപ്പോർട്ടിൽ പരാമർശമുണ്ട്.

You might also like

Most Viewed