നി­ർ­ത്തി­യി­ട്ട കാ­റിൽ മധ്യവയസ്കന്റെ­ മൃ­തദേ­ഹം കണ്ടെ­ത്തി­


മനാമ : ബിലാദ് അൽ ഖദീമിൽ ഒരു പള്ളിയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന കാറിൽ നിന്നും മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. കാറിനകത്ത് ചലനമറ്റനിലയിൽ മധ്യവയസ്കനെ കണ്ടെത്തിയതിനെത്തുടർന്ന് സമീപവാസിയായ യുവാവ് പോലീസിനെ അറിയിക്കുകയായിരുന്നു. ചൊവാഴ്ച്ച രാത്രിയാണ് ഇവിടെ വാഹനം പാർക്ക് ചെയ്തതെന്ന് സമീപത്തെ റെസ്റ്റോറന്റിൽ നിന്നും ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാക്കുന്നു. നാൽപ്പതിനടുത്ത് പ്രായമുള്ള അറബ് വംശജനാണ് കാറിൽ ഉണ്ടായിരുന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

സ്പോർട്സ് സെഡാൻ ഏറെ നേരം പാർക്കിംഗ് ഏരിയയിൽ കിടന്നതാണ് സംശയത്തിന് കാരണമാക്കിയത്. രാത്രി 9:58ന് പാർക്കു ചെയ്ത കാർ, രാവിലെയും അവിടെതന്നെ കിടന്നിരുന്നു. കാറിന്റെ എഞ്ചിൻ അപ്പോഴും പ്രവർത്തിക്കുന്നുണ്ടായിരുന്നു എന്നത് സംശയമുളവാക്കിയതായി റെസ്റ്റോറന്റ് ഉടമ പറഞ്ഞു. മരിച്ചവ്യക്തിയെ മുന്പ് കണ്ടിട്ടില്ലെന്നും അമിതഅളവിൽ മരുന്ന് കഴിച്ചതാണ് മരണകാരണമെന്ന തരത്തിൽ കിംവദന്തികൾ പരക്കുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച് സൂചനകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോലീസ് അന്വേഷണം ആരംഭിച്ചതായും സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ കൈമാറിയതായും അദ്ദേഹം പറഞ്ഞു. എന്നാൽ ആഭ്യന്തര മന്ത്രാലയം സംഭവം സ്ഥിരീകരിച്ചിട്ടില്ല.

You might also like

Most Viewed