‘എം ക്യൂ­ബ് ’ പരി­പാ­ടി­യു­മാ­യി­ ഗോ­പി­നാഥ് മു­തു­കാട് ബഹ്‌റൈ­നിൽ എത്തു­ന്നു­


മനാമ : ഭിന്നശേഷിയുള്ള കുട്ടികൾക്കായി കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷനൽ അക്കാദമി ആന്റ് റിസർച്ച് സെന്റർ (നിയാർക്ക്)ന്റെ ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന പരിപാടിയിൽ സംബന്ധിക്കുന്നതിന് പ്രശസ്ത മജീഷ്യനും പ്രഭാഷകനുമായ പ്രഫ. ഗോപിനാഥ് മുതുകാട് ഡിസംബർ 15ന് ബഹ്റൈനിലെത്തുന്നു.

‘എം ക്യൂബ്’ (മോൾഡിങ് മൈൻഡ്‌സ് മാജിക്കലി − Moulding Minds Magically) എന്ന പേരിൽ അന്നേ ദിവസം അദ്ദേഹം ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വൈകീട്ട് 6:30 മുതൽ മോട്ടിവേഷൻ ക്ലാസ് മാജിക്കിനെ സംയോജിപ്പിച്ച് അവതരിപ്പിക്കുമെന്ന് നിയാർക്ക് ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ കെ.ടി.സലിം, ജനറൽ സെക്രട്ടറി നൗഷാദ് ടി.പി, ട്രഷറർ അസീൽ അബ്ദുറഹിമാൻ എന്നിവർ അറിയിച്ചു. കൊയിലാണ്ടി താലൂക്കിലെ പന്തലായനിയിൽ മൂന്ന് ഏക്കർ എഴുപത് സെന്റ് സ്ഥലത്ത് ഇക്കഴിഞ്ഞ ജൂലൈ മാസം മുഖ്യമന്ത്രി പിണറായി വിജയൻ നിയാർക്കിന്റെ കെട്ടിടത്തിന് തറക്കല്ലിട്ട് നിർമ്മാണം തുടങ്ങുന്നതിനോടനുബന്ധിച്ച് നാട്ടിലും വിദേശ ചാപ്റ്ററുകളിലും നടന്നു വരുന്ന ക്യാന്പയിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. 

തികച്ചും സൗജന്യമായ പരിപാടിയിലേയ്ക്ക് തല്പരരായ മുഴുവൻ ബഹ്‌റൈൻ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 33750999, 39853118, 39678075, 33049498 എന്നീ നന്പറുകളിൽ ബന്ധപ്പെടാം.

You might also like

Most Viewed