മർ‍­ക്കസ് 40ാം വാ­ർ‍­ഷി­കം ജനു­വരി­ നാല് മു­തൽ‍ ഏഴ് വരെ­


മനാമ : വിദ്യാഭ്യാസത്തിന്റെ അഭാവമാണ് വർ‍ഗീയ കലാപങ്ങളിൽ‍ വലിയ പങ്കു വഹിക്കുന്നതെന്നും അതിനാൽ‍ ഗുജറാത്ത് ഉൾ‍പ്പെടെയുള്ള ഉത്തരേന്ത്യൻ മേഖലയിൽ‍ വിദ്യാഭ്യാസ വ്യാപനത്തിനുള്ള പദ്ധതികളുമായി കോഴിക്കോട് മർ‍ക്കസു സ്സഖാഫത്തി സുന്നിയ്യ മുന്നോട്ടു പോവുകയാണെന്നും ഡയറക്ടർ‍ എ.പി അബ്ദുൽ‍ ഹഖിം അസ്ഹരി പറഞ്ഞു.

മർ‍ക്കസ് 40ാം വാർ‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി ബഹ്‌റൈനിൽ‍ എത്തിയ അദ്ദേഹം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു. വിദ്യാഭ്യാസമുള്ള തലമുറയെ സൃഷ്ടിച്ചാൽ‍ മാത്രമെ സമൂഹങ്ങൾ‍ തമ്മിലുള്ള അകൽ‍ച്ച ഇല്ലാതാക്കാൻ കഴിയൂ. പരസ്പരം തെറ്റിദ്ധരിച്ചിരുന്ന ഗുജറാത്തി സമൂഹത്തിൽ‍ വിദ്യാഭ്യാസ പ്രവർ‍ത്തനങ്ങളിലൂടെ അടുപ്പം സൃഷ്ടിക്കാൻ കഴിഞ്ഞു. മുസ്‌ലിം വിദ്യാലയങ്ങളിൽ‍ അധ്യാപകരാകാൻ ഇതര സമൂഹങ്ങൾ‍ തയ്യാറാവുന്ന അവസ്ഥയുണ്ടായി. മർ‍ക്കസ് കാശ്മീരിൽ‍ വിദ്യഭ്യാസ സ്ഥാപനങ്ങൾ‍ തുടങ്ങാൻ പുറപ്പെട്ടപ്പോൾ‍ സാധ്യാമാകാത്തതുകൊണ്ട് കുട്ടികളെ ഇങ്ങോട്ടു കൊണ്ടുവന്നു. കുട്ടികളെ രാജ്യത്തോടു കൂറുള്ളവരായി വളർ‍ത്താനും വർ‍ഗീയതക്കും തീവ്രവാദത്തിനും എതിരെ ചിന്തിപ്പിക്കാനും പ്രാപ്തമാക്കാൻ ഇത്തരം ശ്രങ്ങൾ‍കൊണ്ട് കഴിഞ്ഞിട്ടുണ്ട്.കേരളീയ സമൂഹത്തിൽ‍ തീവ്രവാദത്തിന്റെ വിത്ത് പാകാൻ ശ്രമിച്ചത് സലഫി പ്രബോധനങ്ങളാണ്. അത്തരം വഴിപിഴച്ച പ്രബോധന രീതികളെ എന്നും തുറന്നെതിർ‍ക്കാൻ തങ്ങൾ‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഹിന്ദു മുസ്‌ലിം ഐക്യത്തിന്റെ ഉദാത്ത മാതൃക നിലനിന്ന സമൂഹമാണു കേരളം. അതിനെ തകർ‍ക്കാൻ ഇത്തരം പ്രോബധനങ്ങൾ‍ ശ്രമിച്ചിട്ടുണ്ട്. വർ‍ത്തമാനകാല സാഹചര്യം അവർ‍ ആരാണെന്നും അവരുടെ പിഴവെന്താണെന്നും പൊതു സമൂഹത്തിനു കാണിച്ചു കൊടുത്തു.  പിശകുകണ്ടാൽ‍ ഉപദേശിക്കാനാണ് മതം കൽ‍പ്പിക്കുന്നതെന്നും എന്നാൽ‍ വ്യക്തിയുടെ സ്വാതന്ത്ര്യം ഹനിക്കാൻ ആർ‍ക്കും അവകാശമില്ലെന്നും പെൺ‍കുട്ടികളുടെ നൃത്ത വിവാദത്തെ പരാമർ‍ശിച്ച് അദ്ദേഹം പറഞ്ഞു.

ജനുവരി നാല് മുതൽ‍ ഏഴ് വരെയാണു മർ‍ക്കസ് വാർ‍ഷികം നടക്കുന്നത്. നാല് പതിറ്റാണ്ടായി വിദ്യാഭ്യാസ, ആരോഗ്യ, ജീവകാരുണ്യ, വാണിജ്യ, വ്യവസായ, സാന്പത്തിക മേഖലയിൽ‍ നിറഞ്ഞു നിൽ‍ക്കുകയാണ് മർ‍ക്കസ്. വാർ‍ഷിക ബിരുദദാന സമ്മേളനത്തിൽ‍ 1000 പേർ‍ക്ക് സഖാഫി ബിരുദം നൽ‍കും. മനുഷ്യാവകാശ സമ്മേളനം, ദേശീയോദ്ഗ്രഥന സമ്മേളനം, അക്കാഡമിക് സമ്മേളനം, സഹവർ‍ത്തിത്വ ഉച്ചകോടി, ഇസ്‌ലാമിക സമ്മേളനം എന്നിവ ഇതോടനുബന്ധിച്ചു നടക്കും. വിവിധ വിദേശ രാജ്യങ്ങളിൽ‍ നിന്നുള്ള പ്രമുഖർ‍ പങ്കാളികളാകും. താമരശ്ശേരിയിലെ നോളജ് സിറ്റിയിൽ‍ യുനാനി മെഡിക്കൽ‍ കോളജിന്റെ നേതൃത്വത്തിൽ‍ ‘ഷെയ്പിംഗ് എ കൾ‍ച്ചർ‍’ എന്ന സന്ദേശം ഉയർ‍ത്തി ജീവിത ശൈലി സെമിനാറും നടക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർ‍ത്തു. വാർ‍ത്താ സമ്മേളനത്തിൽ‍ എം.സി അബ്ദുൽ‍ കരിം, മുഹമ്മദ് ഹുസൈൻ മദനി, കെ.സി സൈനുദ്ധീൻ സഖാഫി എന്നിവർ‍ സംബന്ധിച്ചു.

You might also like

Most Viewed