സംഗമം ഇരി­ങ്ങാ­ലക്കു­ട പത്താം വാ­ർ­ഷി­കം ‘ദശോ­ത്സവ് 2017’ ആഘോ­ഷി­ക്കു­ന്നു­


മനാമ : സംഗമം ഇരിങ്ങാലക്കുടയുടെ പത്താം വാർഷികവും ബഹ്റൈൻ ദേശീയദിനവും ‘ദശോത്സവ് 2017’ ഡിസംബർ 17ന് വൈകീട്ട് ആറ് മണിക്ക് ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വെച്ചു ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ആഘോഷ പരിപാടിയിൽ തൃശ്ശൂർ ലോകസഭാ അംഗം സി.എൻ ജയദേവൻ എം.പി മുഖ്യാഥിതിയായിരിക്കും. ഇരിങ്ങാലക്കുട നിയോജക മണ്ധലത്തിലെ നിർധനരായ ഭവനരഹിതർക്കു വീട് വെച്ചു കൊടുക്കുന്ന കർമ്മ പരിപാടിയുടെ ഉദ്‌ഘാടനം എം.പി നിർവഹിക്കും. അൽ നമൽ− വി.കെ.എൽ ഗ്രൂപ്പ് ചെയർമാനും മുൻ പ്രവാസി സമ്മാൻ അവാർഡ് ജേതാവുമായ ഡോക്ടർ വർഗ്ഗീസ് കുര്യൻ മുഖ്യാതിഥിയായിരിക്കും. സ്പാക് ചെയർമാൻ പി. ഉണ്ണികൃഷ്ണൻ, കേരള സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള എന്നിവർ പ്രധാന അതിഥികളായിരിക്കും.

ബഹ്റൈനിലെ സോപാനം വാദ്യ കലാ സംഘം അവതരിപ്പിക്കുന്ന പഞ്ചാരി മേളത്തോടെ കലാപരിപാടികൾ ആരംഭിക്കും. തുടർന്നു ഘോഷയാത്ര, ക്രിസ്മസ് കരോൾ, പ്രശസ്ത സിനിമാ പിന്നണി ഗായകൻ ഫ്രാങ്കോ നയിക്കുന്ന സംഗീത വിരുന്ന്, കൂടാതെ നാടൻ പാട്ടു കലാകാരി പ്രസീത ചാലക്കുടി അവതിരിപ്പിക്കുന്ന നാടൻപാട്ട് ഫ്യൂഷൻ, ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാൻ കലാഭവൻ ജോഷിയും, കലാഭവൻ അഭീഷും നയിക്കുന്ന കോമഡി ഷോ എന്നീ പരിപാടികളും ഉൾപ്പടുത്തിയിട്ടുണ്ട്. പരിപാടികൾ കൃത്യം ആറുമണിക്ക് തന്നെ ആരംഭിക്കുന്നതായിരിക്കും. പ്രവേശനം സൗജന്യമായിരിക്കും.

വാർത്താസമ്മേളനത്തിൽ പ്രസിഡണ്ട് വേണുഗോപാൽ, ജനറൽ സെക്രട്ടറി വിജയൻ, എന്റർടൈൻമെന്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ, ചെയർമാൻ ശിവദാസൻ മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും സംബന്ധിച്ചു. വിശദ വിവരങ്ങൾക്ക് ഉണ്ണികൃഷ്ണൻ (36243441), മനോഹരൻ (39848091), ഹരിപ്രകാശ് (39414546) എന്നിവരുമായി ബന്ധപ്പെടുക.

You might also like

Most Viewed