സിംബ­ൾ­സ് അക്കാ­ദമി­ ഉദ്ഘാ­ടനം ചെയ്തു


മനാ­മ : ഭാ­രതീ­യ സംസ്കാ­രത്തെ­ ഉൾ­കൊ­ണ്ട് ക്ലാ­സി­ക്കൽ നൃ­ത്തം, ആയോ­ധനകലകൾ, യോ­ഗാ­ഭ്യാ­സം തു­ടങ്ങി­യവയെ­ ഉൾ­ക്കൊ­ള്ളി­ച്ചു­കൊ­ണ്ട് ബു­ദ്ദയ്യ ബഹ്റൈൻ ഇന്ത്യൻ സ്കൂ­ളിന് സമീ­പം അബു­സാ­യ്ബയിൽ പു­തു­താ­യി­ പ്രവർ­ത്തനം ആരംഭി­ച്ച സിംബൾ‍­സ് അക്കാ­ദമി­യു­ടെ­ ഉദ്ഘാ­ടനം ഇന്നലെ വൈ­കീ­ട്ട് 5ന് ഓഷ്യൻ സു­പ്പീ­രി­യർ ഗ്രൂ­പ്പി­ന്റെ­ ചെ­യർ­മാൻ മനോജ് സിംഗ് നി­ർ­വ്വഹി­ച്ചു.

ചി­ത്രകാ­രി­യാ­യ സാ­ർ­ഥ സിങ് ആണ് സിംബൾ‍­സ് അക്കാ­ദമി­യു­ടെ­ പ്രി­ൻ­സി­പ്പൽ. പ്രഗത്ഭരാ­യ അദ്ധ്യാ­പകരു­ടെ­ കീ­ഴിൽ സംഗീ­തം, ചെ­സ്സ്, കരാ­ട്ടെ­, വേ­ദിക് മാ­ത്-സ് തു­ടങ്ങി­ നി­രവധി­ കോ­ഴ്‌സു­കൾ­ക്കാണ് ഇവി­ടെ­ പരി­ശീ­ലനം നൽ­കു­ന്നത്. കോ­ഴ്‌സു­കളി­ലേ­യ്ക്കു­ള്ള പ്രവേ­ശനം ആരംഭി­ച്ചതാ­യി­ പ്രി­ൻ­സി­പ്പാൾ സാ­ർ­ഥ സിങ് അറി­യി­ച്ചു­. അഡ്മി­ഷന് താ­ൽ­പ്പര്യമു­ള്ളവർ 32286801 എന്ന നന്പറി­ലാണ് ബന്ധപ്പെ­ടേ­ണ്ടത്. വരും ദി­വസങ്ങളിൽ അദ്ലി­യയി­ലും സിംബൾ­സ് അക്കാ­ദമി­ ആരംഭി­ക്കു­മെ­ന്ന് ബന്ധപ്പെ­ട്ടവർ അറി­യി­ച്ചു­.

You might also like

Most Viewed